പ്ലസ് വൺ പ്രവേശനം; മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ

ആഗസ്റ്റ് എട്ടിന് വൈകുന്നേരം നാലുമണി വരെ പ്രവേശനം നേടാം

dot image

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് നാളെ പ്രസിദ്ധീകരിക്കും. രാവിലെ പത്ത് മണിക്ക് റിസൾട്ട് പ്രസിദ്ധീകരിക്കുന്നത് മുതൽ പ്രവേശനം നേടി തുടങ്ങാം. ആഗസ്റ്റ് എട്ടിന് വൈകീട്ട് നാലുമണി വരെ പ്രവേശനം നേടാം.

വിവിധ സ്കൂളുകളിലായി 25,735 ഒഴിവുകളിലേക്കാണ് മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നത്. 12,487 അപേക്ഷകളാണ് അലോട്ട്മെന്റിനായി ലഭിച്ചത്. ഇതിൽ 11,849 അപേക്ഷകളാണ് പരിഗണിച്ചത്.

വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവർക്കായി മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാൻ ആഗസ്റ്റ് നാല് വരെ സമയം നൽകിയിരുന്നു. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us