സ്കൂൾ പഠനത്തിനൊപ്പം സിവിൽ സർവീസിന് തയ്യാറെടുക്കാം; നേരത്തെ തുടങ്ങാം, നേരത്തെ വിജയിക്കാം

ഓരോ കുട്ടികൾക്കും പ്രത്യേകം ശ്രദ്ധ നൽകുന്ന മെന്റർഷിപ്പ് ഈ കോഴ്സിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്

dot image

മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നവരും പ്രശ്നങ്ങളെ ശരിയായി വിശകലനം ചെയ്ത് അവയ്ക്ക് ഉചിതമായ പരിഹാരം കണ്ടെത്തുന്നവരുമാണ് ഏത് മേഖലകളിലും വിജയിക്കുക. മൾട്ടിനാഷണൽ കമ്പനികളിൽ ഉയർന്ന പദവികളിൽ എത്താനും ഈ കഴിവുകൾ ആവശ്യമാണ്. ഇന്ത്യയിലെ മത്സരപ്പരീക്ഷകളിൽ വിജയിക്കാൻ ഏറ്റവും പ്രയാസമുള്ള സിവിൽ സർവീസ് കടക്കാനും ആവശ്യമായ കഴിവുകൾ ഇവതന്നെയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭൂരിപക്ഷം വിദ്യാർഥികളും പ്രൊഫഷണൽ കോഴ്സോ ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കിയതിനു ശേഷമാണ് ആഗ്രഹിക്കുന്ന ജോലിക്കായുള്ള തയ്യാറെടുപ്പുകൾ നടത്താറ്.

ഇരുപത് വയസിനു ശേഷം മത്സര പരീക്ഷകൾ കടക്കാനുള്ള കഴിവുകൾ ആർജിക്കാൻ ശ്രമിക്കുന്നതിലും എത്രയോ ഗുണകരമാണ് സ്കൂൾ കാലത്ത് തന്നെ അവ സ്വായത്തമാക്കുന്നത്. സ്കൂൾക്കാലത്തും ജീവിതത്തിലുടനീളവും ഈ കഴിവുകൾ കുട്ടികൾക്ക് കൂട്ടാകുകയും ചെയ്യും. ഇന്ന് മത്സര പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കാൻ പൊതുവിജ്ഞാനത്തിനപ്പുറം നിരവധി ലൈഫ് സ്കില്ലുകൾ ആവശ്യമാണ്. ലോജിക്കൽ തിങ്കിങ്, അനലറ്റിക്കൽ തിങ്കിങ്, റൈറ്റിങ് സ്കിൽ, കമ്യൂണിക്കേഷൻ സ്കിൽ, മൾട്ടിഡൈമൻഷൻ തിങ്കിങ് തുടങ്ങിയ സ്കില്ലുകളെല്ലാം, ലഭിച്ച ജോലിയിൽ മുന്നേറാനും സഹായകമാകുന്നവയാണ്.

പ്ലസ് ടു കടക്കുന്നതിനു മുമ്പേ, സ്കൂളിലെ പഠനത്തെ ഒട്ടും ബാധിക്കാതെ നമ്മുടെ കുട്ടികൾക്ക് ഈ നൈപുണ്യങ്ങൾ നൽകാൻ കഴിഞ്ഞാൽ അവരുടെ കരിയറിൽ വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടാകും. മുൻ കേരള ജയിൽ ഡിജിപി ഋഷിരജ് സിംഗിന്റെ നേത്രത്തിൽ ലീഡ് ഐഎഎസ് ജൂനിയർ എന്ന സിവിൽ സർവീസ് ടാലെന്റ്റ് ഡെവലെപ്മെന്റ് കോഴ്സ് വഴി കേരളത്തിലെ കുട്ടികൾക്ക് കഴിഞ്ഞ രണ്ട് വർഷമായി അതിനുള്ള അവസരമൊരുക്കിവരികയാണ്.

തിരുവനന്തപുരം ആസ്ഥാനമായുള്ള, ഇന്ത്യയിലെ തന്നെ മുൻനിര സിവിൽ സർവീസ് കോച്ചിംഗ് സ്ഥാപനമായ ലീഡ് ഐഎഎസ്, ആണ് അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി ലീഡ് ഐഎഎസ് ജൂനിയർ എന്ന കോഴ്സ് നടത്തിവരുന്നത് .ഇതിനോടകം തന്നെ പതിനായിരത്തിലധികം സ്കൂൾ വിദ്യാർത്ഥികൾ പ്രവേശനം നേടിയ ഈ കോഴ്സിൽ, ഋഷിരാജ് സിംഗിനെപ്പോലെയുള്ള IAS , IPS ഉദ്യോഗസ്ഥരും, ഡൽഹിയിലെ പ്രശസ്തരായ അധ്യാപകരും, സിവിൽ സർവ്വിസ് പരീക്ഷയിൽ ഇന്റർവ്യൂ അറ്റെന്റ് ചെയ്തവരുമാണ് കുട്ടികളെ പഠിപ്പിക്കുന്നത്.

വാരാന്ത്യങ്ങളിലെ ക്ലാസുകളും മെന്റർഷിപ്പ് സെഷനുകളും ആഴ്ചതോറുമുള്ള ഫാക്ട് ബെയ്സ്ഡ് ഇന്ററാക്ടീവ് പ്രോഗ്രാമുകളും ഉൾപ്പെടുന്നതാണ് ഇതിന്റെ പാഠ്യപദ്ധതി. ഓരോ കുട്ടികൾക്കും പ്രത്യേകം ശ്രദ്ധ നൽകുന്ന മെന്റർഷിപ്പ് ഈ കോഴ്സിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. അതുപോലെതന്നെ, എല്ലാ മാസവും ഐഎഎസ്/ ഐപിഎസ് ഉദ്യോഗസ്ഥർ കുട്ടികളുമായി നേരിട്ട് സംവദിക്കുന്നു എന്നതും ഈ കോഴ്സിന്റെ മാത്രം പ്രത്യേകതയാണ്. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ സ്കൂൾ വിദ്യാർഥികൾ പഠിക്കുന്ന സിവിൽ സർവീസ് കോച്ചിംഗ് പ്ലാറ്റ്ഫോമാണ് ലീഡ് ഐഎഎസ് ജൂനിയർ.

ഇപ്പോൾ കേരളത്തിൽ സിവിൽ സർവീസിന് ഏറ്റവും കൂടുതൽ റാങ്ക് നേടുന്ന സ്ഥാപനമായ ലീഡ് ഐഎഎസ് അക്കാദമിയിൽ നടപ്പിലാക്കിയ സ്കിൽ ബേസ്ഡ് പഠനപദ്ധതിയുടെ സ്വീകാര്യതയാണ്, സ്കൂൾ കുട്ടികൾക്കായി ലീഡ് ഐഎഎസ് ജൂനിയർ എന്ന പ്രോഗ്രാം രൂപപ്പെടുത്താൻ ഈ സ്ഥാപനത്തിന് പ്രചോദനമായത്. ഐഎഎസ് - ഐപിഎസ് ഓഫീസർമാരുടെ മാർഗനിർദേശത്തോടെ തയ്യാറാക്കിയ കരിക്കുലമാണ് ലീഡ് ഐഎഎസ് ജൂനിയറിന്റേത്. ലീഡ് ഐഎഎസ് അക്കാദമി നൽകുന്ന വർക്ക് ബുക്കുകളുടെ സഹായത്തോടെ, ലൈവായിട്ടാണ് വിദഗ്ധരായ അധ്യാപകർ ക്ലാസുകൾ നൽകുന്നത്. ക്ലാസുകൾ ഹൈബ്രിഡ് മോഡിലായതിനാൽ സ്കൂളിലെ പഠനത്തെ ദോഷകരമായി ബാധിക്കുകയുമില്ല. ക്ലാസുകൾക്കു പുറമേ കുട്ടികൾക്ക് മെന്റർഷിപ്പും നൽകുന്നുണ്ട്. 15 കുട്ടികൾക്ക് ഒരു മെന്റർ ഉണ്ടായിരിക്കും.

സ്കൂളിൽ നിന്ന് കിട്ടാത്തതും എന്നാൽ പ്ലസ് ടു കഴിയുമ്പോഴേക്കും നേടേണ്ടതുമായ നൈപുണ്യങ്ങളെല്ലാം കുട്ടികൾക്കൊപ്പം നിന്ന് മെന്റർഷിപ്പിലൂടെ പകർന്നുകൊടുക്കുന്നു.സിവിൽ സർവീസ് ഉൾപ്പെടെ തിളക്കമാർന്ന ഏത് കരിയറിൽ എത്താനും, അതിൽ ഉയരങ്ങൾ കീഴടക്കാനും പാഠപുസ്തകങ്ങളിൽ നിന്ന് പകർന്നു കിട്ടുന്ന അറിവ് മാത്രം പോര. മികച്ച ജോലിക്കായി ദേശീയ, അന്തർദേശീയ തലത്തിലുള്ള ഏത് മത്സരപ്പരീക്ഷകളിലും, അപഗ്രഥനശേഷിയും യുക്തിബോധവുമൊക്കെ അളക്കപ്പെടുന്നുണ്ട്. ഭാഷാപ്രാവീണ്യവും ആശയവിനിമയ ശേഷിയും മറ്റും ചെറിയ പ്രായത്തിലേ കൈവരിക്കുമ്പോൾ, കുട്ടികളിൽ ആത്മവിശ്വാസം വലിയ തോതിൽ വർധിക്കും. മാത്രമല്ല, ഈ നൈപുണ്യങ്ങൾ തുടർന്നുള്ള പരീക്ഷകളിലും കരിയറിലെ വിവിധ പടവുകളിൽ വിജയംനേടാനും പ്രയോജനപ്രദമാകും. ലീഡ് ഐഎഎസ് ജൂനിയറിന്റെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8592 822 622

dot image
To advertise here,contact us
dot image