കൊച്ചി: ഇന്ത്യയില് ആദ്യമായി നടക്കുന്ന എംബിബിഎസ് വിദേശ എക്സ്പോയുടെ പ്രഖ്യാപനം ഇന്ന് നടന്നു. റിപ്പോർട്ടർ ചാനലിലെ കോഫി വിത്ത് അരുൺ എന്ന പ്രഭാത പരിപാടിയിലാണ് 'റിപ്പോർട്ടർ മെഡിക്ലിക്ക് 2024 ഇൻ അസോസിയേഷൻ വിത്ത് ക്ലിക്ക്എഡ്യു' പ്രഖ്യാപിച്ചത്. ക്ലിക്ക് എഡ്യുവിൻ്റെ ഡയറക്ടർ ഡോ. സൂരജ് ലാലാണ് വിദേശ എക്സ്പോയുടെ സവിശേഷതകൾ വിശദീകരിച്ചു കൊണ്ട് പരിപാടിയുടെ പ്രഖ്യാപനം നടത്തിയത്. വിദേശത്ത് പഠനത്തിനായി ആഗ്രഹിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ വിദ്യാഭ്യാസ സൗകര്യം ഒരുക്കി കൊടുക്കുകയാണ് വിദേശ എക്സ്പോയിലൂടെ ലക്ഷ്യമിടുന്നതെന്ന് സൂരജ് ലാൽ വ്യക്തമാക്കി.
10 വ്യത്യസ്ത രാജ്യങ്ങളിലെ 15 മെഡിക്കല് സര്വകലാശാലകളില് നിന്നുള്ള പ്രതിനിധികള് എക്സ്പോയില് പങ്കെടുക്കും. 16 വര്ഷത്തെ വൈദഗ്ധ്യമുള്ള ടീം ക്ലിക്ക് എഡ്യൂ, ഇന്ത്യയിലും വിദേശത്തും പ്രാക്ടീസ് ചെയ്യുന്ന 3000ത്തിലധികം മെഡിക്കല് ബിരുദധാരികളുള്ള ഇന്ത്യയിലെ മുന്നിര വിദ്യാഭ്യാസ കണ്സള്ട്ടന്റുകളില് ഒന്നാണ്.
വിദ്യാര്ത്ഥികള്ക്കും രക്ഷിതാക്കള്ക്കും പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാനും നേരിട്ട് പ്രവേശനം ഉറപ്പാക്കാനും എക്സ്പോയിലൂടെ കഴിയും. ബിരുദധാരികളില് നിന്നും നിലവിലെ വിദ്യാര്ത്ഥികളില് നിന്നും വിദ്യാര്ത്ഥികള്ക്ക് അവരുടെ സംശയങ്ങള് ദൂരീകരിക്കാം. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ലഭ്യമാക്കും. നീറ്റ് സ്കോറുകള് അനുസരിച്ചാണ് സ്കോളര്ഷിപ്പുകള് നല്കുന്നത്.
മെയ് 18ന് കൊച്ചിയിലും മെയ് 19ന് തിരുവനന്തപുരത്തും മെയ് 21ന് കോട്ടയത്തും മെയ് 23ന് മലപ്പുറത്തും മെയ് 25ന് കോയമ്പത്തൂരും മെയ് 26ന് കോഴിക്കോടും എക്സ്പോ നടക്കും.