സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം, രാജ്യത്ത് തിരുവനന്തപുരം മുന്നില്

24,000 ത്തിലധികം പേര്ക്ക് 96 ശതമാനത്തിലധികം മാര്ക്ക് നേടി.

dot image

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഏറ്റവും ഉയര്ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

24,000ത്തിലധികം പേര് 96 ശതമാനത്തിലധികം മാര്ക്ക് നേടി. 1.16 ലക്ഷം പേര് 90 ശതമാനത്തിലധികം മാര്ക്കും നേടി. ആണ്കുട്ടികളെ അപേക്ഷിച്ച് പെണ്കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 91 ശതമാനത്തിലധികം പെണ്കുട്ടികളും പരീക്ഷയില് വിജയം നേടി.

ഫെബ്രുവരി 15 മുതല് ഏപ്രില് രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള് നടന്നത്. പരീക്ഷയില് വിജയിക്കാന് ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്ക്ക് വേണം. ബെംഗളൂരുവില് 96.95, ചെന്നൈയില് 98.47 എന്നിങ്ങനെയാണ് വിജയശതമാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us