കോഴിക്കോട്: വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി റിപ്പോർട്ടർ ടിവിയും ക്ലിക്ക് എഡ്യൂവും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്ലിക്ക് 2024 എക്സ്പോയ്ക്ക് കോഴിക്കോട് തുടക്കം. ഉസ്ബക്കിസ്ഥാൻ അംബാസിഡർ സർദോർ റുസ്ദം ബേവ് എക്സ്പോ ഉദ്ഘാടനം ചെയ്തു. 10 രാജ്യങ്ങളിൽ നിന്നുള്ള 15 സർവ്വകലാശാലകളുടെ പ്രതിനിധികളാണ് എക്സ്പോയിൽ പങ്കെടുത്തത്. വിദേശത്ത് എംബിബിഎസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ എക്സ്പോയ്ക്ക് വേദിയായ കോഴിക്കോട് വുഡീസ് ഹോട്ടലിലേക്ക് ഒഴുകിയെത്തി.
എക്സ്പോ ഉദ്ഘാടനം ചെയ്ത സർദോർ റുസ്ദം ബേവ് വിദ്യാർത്ഥികളെ ഉസ്ബക്കിസ്ഥാനിലേക്ക് സ്വാഗതം ചെയ്തു. അംബാസിഡർ. ക്ലിക്ക് എഡ്യൂ ഡയറക്ടർമാരായ ഡോ. ശുഭം ഗൗതം, ഷജാസ് ഷഹൽ എന്നിവരും പങ്കെടുത്തു. വിദേശ രാജ്യങ്ങളെ പഠനങ്ങളെ കുറിച്ച് അടുത്തറിയാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാർഥികൾ. എക്സ്പോയിൽ വിദ്യാർഥികളും അധ്യാപകരുമായും നേരിട്ട് സംവദിക്കാൻ അവസരമുണ്ട്. വിവിധ യൂണിവേഴ്സിറ്റികളെ സംബന്ധിച്ച വിവരങ്ങൾ അതത് സ്റ്റാളുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ചോദിച്ചറിയാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കഴിഞ്ഞ പതിനാറ് വർഷമായി മെഡിക്കൽ വിദ്യാർത്ഥികൾക്ക് വിദേശ പഠനം ഒരുക്കുന്ന സ്ഥാപനമാണ് ക്ലിക്ക് എഡ്യൂ.
കോഴിക്കോട് സോൺ ബൈ പാർക്ക് ഹോട്ടലിൽ (Zone by The Park Hotel) മെയ് 25നും കൊച്ചി ഹോളിഡേ ഇന്നിൽ മെയ് 18നും തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ മെയ് 19നും കോട്ടയം വിൻഡ്സർ കാസിൽ റിസോർട്ടിൽ മെയ് 21നും മലപ്പുറത്ത് ഹോട്ടൽ വുഡ്ബൈൻ ഫോളിയേജിൽ മെയ് 23നും സംഘടിപ്പിച്ച എക്സ്പോയിൽ നിരവധി കുട്ടികളും രക്ഷിതാക്കളുമാണ് പങ്കെടുത്തത്.