നഴ്സുമാർക്ക് ഗവൺമെന്റ് ജോബ് പരീക്ഷാ പരിശീലനം

കേരള പിഎസ്സി സ്റ്റാഫ് നഴ്സ്, കേന്ദ്ര സർക്കാർ നഴ്സ്, ആർമി/നേവി/എയർ ഫോഴ്സ് നഴ്സിംഗ് ഓഫീസർ, റെയിൽവേ നേഴ്സ് പൊതുമേഖല സ്ഥാപനങ്ങളുടെ നഴ്സിംഗ് സ്റ്റാഫ് എന്നിങ്ങനെ ഒട്ടനവധി അവസരങ്ങളാണ് നഴ്സുമാർക്ക് ഇന്ന് ഇന്ത്യയിലുള്ളത്

dot image

ഇന്ന് നഴ്സിംഗ് പഠിച്ചിറങ്ങുന്ന ഭൂരിഭാഗം ഉദ്യോഗാർത്ഥികളുടെയും ചിന്ത വിദേശത്ത് മാത്രമേ മികച്ച ജോലി സാധ്യതയുള്ളൂ എന്നാണ്. എന്നാൽ ഓരോ വർഷവും പതിനായിരക്കണക്കിന് വേക്കൻസികളാണ് ഇവിടെ സർക്കാർ മേഖലയിൽ നേഴ്സുമാർക്കുള്ളത്. പലരും ഈ അവസരങ്ങൾ അറിയുന്നില്ല എന്നതും അതിനുവേണ്ട ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നില്ല എന്നതുമാണ് യാഥാർത്ഥ്യം.കേരള പിഎസ്സി സ്റ്റാഫ് നഴ്സ്, കേന്ദ്ര സർക്കാർ നഴ്സ്, ആർമി/നേവി/എയർ ഫോഴ്സ് നഴ്സിംഗ് ഓഫീസർ, റെയിൽവേ നേഴ്സ് പൊതുമേഖല സ്ഥാപനങ്ങളുടെ നഴ്സിംഗ് സ്റ്റാഫ് എന്നിങ്ങനെ ഒട്ടനവധി അവസരങ്ങളാണ് നഴ്സുമാർക്ക് ഇന്ന് ഇന്ത്യയിലുള്ളത്.

കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പിഎസ്സി ലേർണിംഗ് പ്ലാറ്റഫോമായ പിഎസ്സി ടോക്സ്, മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ മെഡിക്കോസ് ആപ്പ് ലേർണിംഗ് പ്ലാറ്റഫോമിലെ അധ്യാപകരുമായി ചേർന്ന് സർക്കാർ ജോലി ആഗ്രഹിക്കുന്ന നഴ്സുമാർക്കുവേണ്ടി ടാർഗറ്റ് ഗവൺമെൻ്റ് നേഴ്സിങ് ജോബ് (Target Govt Nursing Jobs) പരിശീലനം ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ സ്റ്റാഫ് നഴ്സ് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം ഉദ്യോഗാർത്ഥികൾക്കും പരിശീലനം നൽകിയ കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ആറ് മാസം കൊണ്ട് പൂർത്തിയാകുന്ന ഈ കോഴ്സ് നഴ്സിംഗ് കൺസപ്റ്റുകൾ പൂർണ്ണമായും മനസ്സിലാക്കാനും മത്സരപരീക്ഷകളിൽ വൻവിജയം നേടാനും സഹായിക്കും. നിലവിൽ ജോലിചെയ്യുന്നവർക്കും പഠിക്കുവാൻ കഴിയുന്ന രീതിയിൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഏതെങ്കിലും ക്ലാസുകൾ അറ്റൻഡ് ചെയ്യുവാൻ കഴിയാത്തവർക്ക് റെക്കോർഡിങ്ങുകളും ലഭ്യമാകും. യൂണിവേഴ്സിറ്റി പ്രൊഫസർമാർ, ഡോക്ടർമാർ, നഴ്സിംഗ് മേഖലയിലെ പ്രമുഖർ തുടങ്ങി കേരളത്തിലെ ഏറ്റവും മികച്ച അക്കാഡമിക് ടീമാണ് ഈ പ്രോഗ്രാമിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. ഒരു ബാച്ചിലേക്ക് 200 ഉദ്യോഗാർഥികൾക്കാണ് പ്രവേശനം ലഭിക്കുക.

കേരളത്തിലെ പിഎസ്സി പരിശീലന മേഖലയിൽ വൻ ചലനം സൃഷ്ടിച്ചുകൊണ്ട് ഏറ്റവും ആദ്യം വന്ന ആപ്പുകളിൽ ഒന്നാണ് പിഎസ്സി ടോക്സ് (PSCtalks). ഇന്ന് പത്ത് ലക്ഷത്തില്പരം ഉദ്യോഗാർത്ഥികൾ ജോയിൻ ചെയ്ത പിഎസ്സി ലേർണിംഗ് പ്ലാറ്റഫോംമാണ് പിഎസ്സി ടോക്സ്. കഴിഞ്ഞ ആറ് വര്ഷത്തിനിടയില് നിരവധി പേരെ പിഎസ്സി റാങ്ക് ലിസ്റ്റിൽ എത്തിക്കാന് പിഎസ്സി ടോക്സിന് സാധിച്ചിട്ടുണ്ട്.

പിഎസ്സിയുടെ മാറിയ പരീക്ഷ രീതികള്ക്ക് അനുസരിച്ചാണ് പിഎസ്സി ടോക്സ് ക്ലാസുകൾ നയിക്കുന്നത്. കേരളത്തില് തന്നെ ഏറ്റവും മികച്ച സിവില് സര്വീസ് അക്കാദമിയായ ലീഡ്ഐഎഎസ് അക്കാദമിയുടെ ലേണിംഗ് റിസര്ച്ച് സെന്ററുമായി ചേര്ന്നാണ് അക്കാദമിക് ഉള്ളടക്കങ്ങളും യുപിഎസ്സി മാത്രകയുള്ള ചോദ്യങ്ങളും തയ്യാറാക്കുന്നത്. പിഎസ്സി എക്സ്പേര്ട്ടുകള് തിരഞ്ഞെടുത്ത ഹൈ ഫോക്കസ് ഏരിയ മാത്രം പഠിച്ച്, വളരെ കുറഞ്ഞ സമയംകൊണ്ട് വിജയം നേടാന് സാധിക്കുന്ന വിധത്തിലാണ് പിഎസ്സി ടോക്സിൽ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

പിഎസ്സി ടോക്സ്ന്റെ ഏറ്റവും ശ്രദ്ധേയമായ പ്രോഗ്രാമാണ് കമ്മ്യൂണിറ്റി ലേർണിംഗ് പ്രോഗ്രാം. അതിരാവിലെ നാലരക്കാരംഭിക്കുന്ന കമ്മ്യൂണിറ്റി ലേർണിംഗ് പ്രോഗ്രാമിൽ ഇതുവരെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ജോയിൻ ചെയ്തിരിക്കുന്നത്. പിഎസ്സി കോച്ചിംഗ് രംഗത്തെ പ്രഗത്ഭരായ അധ്യാപകരാണ് പിഎസ്സി ടോക്സില് പാഠഭാഗങ്ങള് ക്രമീകരിച്ചിരിക്കുന്നത്. പരിഷ്കരിച്ച 15,000 മിനിറ്റ് വിഡിയോ ക്ലാസുകളും ലൈവ് ക്ലാസ്സുകളുമാണ് ഇവിടെ ഉദ്യോഗാര്ത്ഥികള്ക്കായി തയ്യാറാക്കിയിരിക്കുന്നത്. 1989 മുതല് 2023 വരെയുള്ള ഒരു ലക്ഷം മുൻ വർഷ ചോദ്യങ്ങൾ അടങ്ങിയ പിഎസ്സി ആപ്പ്, വീഡിയോ ക്ലാസുകളും സാധ്യതാ ചോദ്യങ്ങളും എൻസിആർടി ടെക്സ്റ്റ് ബുക്ക് അടിസ്ഥാനമാക്കിയ ലൈവ് ക്ലാസുകള്, ദിവസവുമുള്ള മാതൃകാ പരീക്ഷകള് എന്നിവ പിഎസ്സി ടോക്സിന്റെ മാത്രം പ്രത്യേകതകളാണ്.

കൂടുതല് വിവരങ്ങള്ക്കും അഡ്മിഷനായും ഈ കാണുന്ന നമ്പറില് വിളിക്കുക 75 111 75 161. PSCtalks Target Govt Nursing Jobs ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഈ ലിങ്കിൽ https://t.me/govtnurse ക്ലിക്ക് ചെയ്യുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us