'പേഴ്സണല് മെന്റര്ഷിപ്പോടെയുള്ള ട്രെയിനിങ്'; സിവില് സര്വീസ് പരിശീലനത്തിനായി ഗോകുലം സീക്ക് ഐഎഎസ്

കേരളത്തിലെ വിദ്യാര്ത്ഥികള്ക്ക് രാജ്യത്തെ തന്നെ ഏറ്റവും നിലവാരമുള്ള സിവില് സര്വീസ് പരിശീലനമാണ് കുറഞ്ഞ ചെലവില് ഗോകുലം സീക്ക് അക്കാദമി ഒരുക്കിയിരിക്കുന്നത്

dot image

ഇന്ത്യയിലെ ഏറ്റവും കഠിനമായ മത്സരപരീക്ഷയാണ് സിവില് സര്വീസ് പരീക്ഷ. ഒരുപാട് വ്യക്തികളുടെ സ്വപ്നമാണ് സിവില് സര്വീസില് ഉന്നത വിജയം കൈവരിക്കുക എന്നത്. അത്തരത്തിലുള്ള ആഗ്രഹവുമായി നിരവധി വിദ്യാര്ത്ഥികളാണ് ഓരോ വര്ഷവും സിവില് സര്വീസ് എക്സാമിനായി തയ്യാറെടുക്കുന്നത്.

പരിശീലനത്തിന് വേണ്ടി തയ്യാറാകുന്ന വിദ്യാര്ത്ഥികളെ സംബന്ധിച്ച് തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളും വളരെ പ്രാധാന്യമുള്ളതാണ്. മികച്ച അധ്യാപകരാണ് ഏതൊരു സിവില് സര്വീസ് പരിശീലന കേന്ദ്രത്തിന്റെയും അടിസ്ഥാനം. അത്തരത്തില് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരെ ഒരു കുടക്കീഴില് എത്തിച്ചിരിക്കുകയാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി. പ്രത്യേകിച്ച് വിദ്യാര്ത്ഥികള്ക്കായി പേര്സണല് മെന്റര്ഷിപ്പോടെയുള്ള പേര്സണലൈസ്ഡ് ട്രെയിനിങ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി ഒരുക്കുന്നു.

ഏതെങ്കിലും വിഷയത്തില് പിന്നോട്ട് നില്ക്കുന്ന വിദ്യാര്ഥികള്ക്ക് പേഴ്സണല് ട്രെയിനേഴ്സ് സ്പെഷ്യല് പരിശീലനം നല്കുന്നു. ഇത്തരത്തില് വിദ്യാര്ഥികളുടെ ആത്മവിശ്വാസം വര്ദ്ധിപ്പിക്കുന്നതിനോടൊപ്പം ഒരു വിദ്യാര്ത്ഥിയെ സിവില് സര്വീസ് പരീക്ഷക്ക് പൂര്ണ്ണമായും സജ്ജമാക്കാനുള്ള സംവിധാനങ്ങല് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി ഒരുക്കുന്നു. വിദ്യാര്ത്ഥികള്ക്ക് ആദ്യ ശ്രമത്തില് തന്നെ സിവില് സര്വീസ് പരീക്ഷ വിജയിക്കാന് കഴിയുന്ന രീതിയിലാണ് സീക്ക് അക്കാദമിയില് പരിശീലനം ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിദ്യാര്ത്ഥികള്ക്ക് രാജ്യത്തെ തന്നെ ഏറ്റവും നിലവാരമുള്ള സിവില് സര്വീസ് പരിശീലനമാണ് കുറഞ്ഞ ചെലവില് തിരുവനന്തപുരത്ത് ഗോകുലം സീക്ക് അക്കാദമി ഒരുക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us