വിദേശത്ത് മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍; സ്റ്റഡി ലിങ്ക്‌സിന്റെ വെബിനാറില്‍ പങ്കെടുക്കൂ

കുറഞ്ഞ ചിലവില്‍ വിദേശത്ത് മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വെബിനാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി സ്റ്റഡി ലിങ്ക്‌സ് ഇന്റര്‍നാഷ്ണല്‍

dot image

കുറഞ്ഞ ചിലവില്‍ വിദേശത്ത് മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വെബിനാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി സ്റ്റഡി ലിങ്ക്‌സ് ഇന്റര്‍നാഷ്ണല്‍. നാളെ വൈകിട്ട് 7.30 ആണ് വെബിനാറിന്റെ സമയം. ഡോ ഷഫാസ് (ഇന്റര്‍നാഷ്ണല്‍ കോര്‍ഡിനേറ്റര്‍) മുഹമ്മദ് റാഫി (ഡയറക്ടര്‍ ഓഫ് സ്റ്റഡി ലിങ്ക്സ് ഇന്റര്‍നാഷ്ണല്‍) തുടങ്ങിയവരാണ് വെബിനാറില്‍ സംസാരിക്കുന്നത്. കുറഞ്ഞ ഫീസില്‍ വിദേശത്തെ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റികളില്‍ എങ്ങനെ പഠിക്കാം, പുതിയ എന്‍എംസി ഗൈഡ്‌ലൈനിനെ പറ്റി എങ്ങനെ അറിയാം, മികച്ച യൂണിവേഴ്‌സിറ്റിയും രാജ്യവും തെരഞ്ഞെടുക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ സംശയങ്ങളെല്ലാം വെബിനാറിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് സ്റ്റഡി ലിങ്കസ് ഇന്റര്‍നാഷ്ണല്‍ പറയുന്നു.

കൂടാതെ യൂണിവേഴ്‌സിറ്റി പ്രതിനിധികളുമായി സംസാരിക്കാനുള്ള അവസരവും വെബിനാറില്‍ ഒരുക്കും. റഷ്യ, ജോര്‍ജിയ, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, മോള്‍ഡോവ തുടങ്ങിയ രാജ്യങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകും വിധമാണ് വെബിനാര്‍ ഒരുക്കിയിരിക്കുന്നത്.

വെബിനാറിലൂടെ ലോകമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും വിവരങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായി വാഗ്ദാനം ചെയ്യുകയാണ് സ്റ്റഡി ലിങ്ക്സ് ഇന്റര്‍നാഷ്ണല്‍. സുരക്ഷിതമായ രാജ്യങ്ങളിലെ ഗവണ്‍മെന്റ് യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠനസൗകര്യം ഒരുക്കുന്നതിനൊപ്പം മികച്ച ജീവിതനിലവാരവും ഉറപ്പു നല്‍കുകയാണ് സ്റ്റഡി ലിങ്ക്സ്. യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കുന്നതു മുതല്‍ കരിയര്‍ ആരംഭിക്കുന്നതുവരെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ടാകുമെന്ന് സ്റ്റഡി ലിങ്ക്സ് ഇന്റര്‍നാഷ്ണല്‍ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us