വിദേശ രാജ്യങ്ങളില്‍ പോയി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴി ഒരുക്കി സ്റ്റഡിലിങ്ക്‌സ് ഇന്റര്‍നാഷ്ണല്‍. ലോകമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും വിവരങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായി വാഗ്ദാനം ചെയ്യുകയാണ് സ്റ്റഡി ലിങ്ക്സ് ഇന്റര്‍നാഷ്ണല്‍. ഇപ്പോഴിതാ കസാഖ്സ്ഥാനില്‍ പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയാണ് സ്റ്റഡി ലിങ്ക്സ് ഇന്റര്‍നാഷ്ണല്‍.
ഇന്ത്യയില്‍ നിന്ന് മൂന്നു മണിക്കൂര്‍ മാത്രം യാത്രയുള്ള കസാഖ്സ്ഥാന്‍ ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ നിന്ന് വെറും മൂന്നു മണിക്കൂര്‍ വിമാനയാത്രയിലൂടെ കസാഖ്സ്താനില്‍ എത്താം. ഇന്ത്യക്കാര്‍ക്ക് ഇവിടേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ല. അതുപോലെ തന്നെ കസാഖ്സ്താനിലെ യൂറോപ്യന്‍ ജീവിതനിലവാരം ജീവിതശൈലിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. കസാഖ്സ്ഥാനിലെ മെഡിക്കല്‍ സര്‍വകലാശാലകള്‍ക്ക് 100 വര്‍ഷത്തിലേറെ പഴക്കമുള്ളതിനാല്‍ അവിടെ നിങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കമെന്നും സ്റ്റഡി ലിങ്ക്സ് ഇന്റര്‍നാഷ്ണല്‍ ഡയറക്ടര്‍ മൊഹമ്മദ് റാഫി പറയുന്നു.
കേരളത്തില്‍ നിന്ന് ഒരുലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ കസാഖ്സ്ഥാനില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയിട്ടുണ്ട്. 1996 മുതല്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ മെഡിക്കല്‍ പഠനത്തിനായി പോകുന്നുണ്ട്. കസാഖ്സ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ക്ക് മധ്യേഷ്യയിലെ ഏറ്റവും ഉയര്‍ന്ന FMGE പാസ്സിംഗ് നിരക്കുണ്ട്. കസാഖ്സ്ഥാന്‍ മധ്യേഷ്യയിലെ ഏറ്റവും മികച്ച ചോയിസാണ്. മികച്ച വിദ്യാഭ്യാസവും സുരക്ഷിതത്വവും കുറഞ്ഞ ചെലവും ഇവിടെ ലഭ്യമാണെന്നും സ്റ്റഡി ലിങ്ക്സ് ഇന്റര്‍നാഷ്ണല്‍ വ്യക്തമാക്കുന്നു.