എംബിബിഎസ് പഠിക്കാന് വിദേശത്തേക്ക് പോകുന്ന കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഗെറ്റുഗെദര് സംഘടിപ്പിക്കാനൊരുങ്ങി സ്റ്റഡി ലിങ്ക്സ് ഇന്റര്നാഷ്ണല്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ മെഡിക്കല് സ്റ്റുഡന്റ്സ് സമ്മിറ്റിന് വേദിയാകുകയാണ് കൊച്ചി. ഈ വരുന്ന ആഗസ്റ്റ് 21 ന് കൊച്ചി അസീസിയ കണ്വെന്ഷന് സെന്ററിലാണ് പരിപാടി. വിദേശ മെഡിക്കല് പഠനമെന്ന വിദ്യാര്ത്ഥികളുടെ സ്വപ്നങ്ങള്ക്ക് കൂട്ടായി കഴിഞ്ഞ 15 വര്ഷമായി ഈ രംഗത്തുള്ള സ്റ്റഡി ലിങ്ക്സ് ഇന്റര്നാഷണല് ആണ് ഈ അവസരമൊരുക്കുന്നത്.
എംബിബിഎസ് പഠിക്കാന് വിദേശത്തേക്ക് പോകുന്ന 500ലധികം വിദ്യാര്ത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് പരിപാടിയില് പങ്കെടുക്കുന്നത്. കൂടാതെ വിദേശത്ത് നഴ്സിംഗ്, ബിപിടി അടക്കമുള്ള പാരാമെഡിക്കല് കോഴ്സുകള് പഠിക്കാന് പോകുന്നവരും, പഠനം പൂര്ത്തിയാക്കിയവരും വിവിധ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റി പ്രതിനിധികളും ഈ സമ്മിറ്റിന്റെ ഭാഗമായി പങ്കെടുക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളില് എംബിബിഎസ് പഠിക്കണമെന്ന് ആഗ്രഹമുള്ള വിദ്യാര്ത്ഥികള്ക്കെല്ലാം ഈ സമ്മിറ്റില് പങ്കെടുക്കാന് അവസരമുണ്ടായിരിക്കും. നീറ്റ് റിപ്പീറ്റ് ചെയ്ത് സമയം കളയാതെ വിദേശത്തെ മെഡിക്കല് പഠനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും നീക്കി സ്പോട്ട് അഡ്മിഷന് എങ്ങനെ എടുക്കാം എന്നും ഈ ഗെറ്റ് റ്റുഗെദറിലൂടെ മനസ്സിലാക്കാം.
സ്റ്റഡി ലിങ്ക്സിന്റെ പതിനഞ്ചാം വാര്ഷികത്തോട് അനുബന്ധിച്ചാണ് ഈ ഗെറ്റ് ദുഗെദര് സംഘടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 21ന് കൊച്ചി അസീസിയ കണ്വെന്ഷന് സെന്ററില് രാവിലെ 9.30 മുതല് വൈകീട്ട് 5 മണി വരെയാണ് MEDICO SUMMIT 2024 & 15TH ANNIVERSAR നടക്കുന്നത്. വിദേശത്തെ മെഡിക്കല് പഠനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും നീക്കുന്നതിന് സമ്മിറ്റ് അവസരമൊരുക്കും. സ്പോട്ട് അഡ്മിഷനും എടുക്കാം വിദേശത്ത് പഠനം പൂര്ത്തിയാക്കിയവരുമായും യൂണിവേഴ്സിറ്റി പ്രതിനിധികളുമായും ആശയവിനിമയത്തിന് അവസരവും ലഭിക്കും.