ഉന്നത വിദ്യാഭ്യാസത്തിനായി യൂറോപ്യന് രാജ്യങ്ങള് തെരഞ്ഞെടുക്കുമ്പോള് യൂണിവേഴ്സിറ്റിയും കോഴ്സും മാത്രം അറിഞ്ഞിരുന്നാല് പോരാ. ആ രാജ്യത്തെ സാമ്പത്തിക സ്ഥിതി, തൊഴിലവസരങ്ങള് തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ച് നമുക്ക് വ്യക്തത ഉണ്ടാകണം. ഇത്തരത്തില് നിങ്ങള്ക്ക് ധൈര്യമായി തെരഞ്ഞെടുക്കാവുന്ന രണ്ട് രാജ്യങ്ങളാണ് ഫ്രാന്സും അയര്ലാൻഡും.
ഈ രാജ്യങ്ങളിലെ ടോപ് യൂണിവേഴ്സിറ്റീസ്, തൊഴിലധിഷ്ഠിത പഠനം, പി ആര് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിയാന് റിപ്പോര്ട്ടര് ടിവിയും സ്കൈമാര്ക്ക് എഡ്യൂക്കേഷനും ചേര്ന്ന് വെബിനാര് സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 20ന് വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന വെബിനാറില് യൂണിവേഴ്സ്റ്റി പ്രതിനിധികളോടും വിദ്യാഭ്യാസ വിദഗ്ധരോടും നേരിട്ട് സംസാരിച്ച് കാര്യങ്ങള് മനസിലാക്കാം. വെബിനാറില് പങ്കെടുക്കാന് താല്പര്യമുള്ളവര് ഇപ്പോള് തന്നെ രജിസ്റ്റര് ചെയ്യുക.