എന്ഡിഎ പരീക്ഷയുടെ അഡ്മിറ്റ് കാര്ഡ് യുപിഎസ് സി പ്രസിദ്ധീകരിച്ചു; ഡൗണ്ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

എന്ഡിഎ (നാഷണല് ഡിഫന്സ് അക്കാദമി) പ്രവേശനത്തിനുള്ള പരീക്ഷയുടെ അഡ്മിറ്റ് കാര്ഡ് യുപിഎസ് സി പ്രസിദ്ധീകരിച്ചു

dot image

ന്യൂഡല്ഹി: എന്ഡിഎ (നാഷണല് ഡിഫന്സ് അക്കാദമി) പ്രവേശനത്തിനുള്ള പരീക്ഷയുടെ അഡ്മിറ്റ് കാര്ഡ് യുപിഎസ്സി പ്രസിദ്ധീകരിച്ചു. എന്ഡിഎ 2 പരീക്ഷയ്ക്കായി അപേക്ഷിച്ചവര്ക്ക് യുപിഎസ്സി വെബ്സൈറ്റില് കയറി അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യാവുന്നതാണ്. റോള് നമ്പര്, ജനനത്തീയതി അടക്കമുള്ള വിവരങ്ങള് ഉപയോഗിച്ച് ലോഗിന് ചെയ്ത് വേണം അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യേണ്ടത്. സെപ്റ്റംബര് ഒന്നിനാണ് പരീക്ഷ.

യുപിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ upsc.gov.inല് കയറി വേണം അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യേണ്ടത്. ഹോംപേജില് 'UPSC NDA admit card 2024' നോട്ടിഫിക്കേഷന് ലിങ്കില് ക്ലിക്ക് ചെയ്താണ് മുന്നോട്ടുപോകേണ്ടത്. ഈ നോട്ടിഫിക്കേഷന് ലിങ്ക് ലോഗിന് പേജിലേക്കാണ് റീഡയറക്ട് ചെയ്യുന്നത്. ഇവിടെ രജിസ്ട്രേഷന് നമ്പറും റോള് നമ്പറും അടക്കമുള്ള വിവരങ്ങള് നല്കുന്നതോടെ എന്ഡിഎ 2 അഡ്മിറ്റ് കാര്ഡ് സ്ക്രീനില് തെളിഞ്ഞ് വരുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

എഴുത്തുപരീക്ഷയുടെ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഇന്ത്യന് സായുധ സേനയില് ചേരാന് ആഗ്രഹിക്കുന്ന ഉദ്യോഗാര്ത്ഥികളെ സംബന്ധിച്ച് നിര്ണായക പരീക്ഷയാണിത്. മെയ് 15 മുതല് ജൂണ് 4 വരെയാണ് അപേക്ഷകള് സ്വീകരിച്ചത്. ഈ റിക്രൂട്ട്മെന്റ് സൈക്കിളില് ആകെ 404 ഒഴിവുകളാണ് ഉള്ളത്.

dot image
To advertise here,contact us
dot image