മുംബൈ: ക്യാമ്പസ് പ്ലേസ്മെന്റിലൂടെ ജോലി നേടാന്‍ സാധിക്കാതെ 25 ശതമാനത്തോളം വരുന്ന ഐഐടി ബോംബെ വിദ്യാര്‍ത്ഥികള്‍. നേടിയവര്‍ക്കാകട്ടെ വാര്‍ഷിക ശമ്പളം നാല് ലക്ഷം രൂപയുള്ള പ്ലേസ്മെന്റുകളാണ് ലഭിച്ചത്. ഈ അധ്യായന വര്‍ഷത്തെ പ്ലേസ്മെന്റ് റിപ്പോര്‍ട്ടിലാണ് പ്രസ്തുത വിവരങ്ങളുള്ളത്.
ഇത്തവണത്തെ പ്ലേസ്മെന്റ് നിരക്കിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഈ വര്‍ഷത്തെ പ്ലേസ്മെന്റ് നിരക്ക് 75 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷമത് 82 ശതമാനമായിരുന്നു. എന്നാല്‍ റിക്രൂട്ട്മെന്റ് നടത്തുന്ന കമ്പനികളുടെ എണ്ണത്തില്‍ 12 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിട്ടുള്ളത്.
തയ്യാറായിക്കോളൂ, ദാ വരുന്നൂ ഒരു കിടിലന്‍ ഗെയിമിംഗ് കോമ്പറ്റീഷൻപ്ലേസ്മെന്റിന് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത 1979 വിദ്യാര്‍ത്ഥികളില്‍ 1650 പേര്‍ക്കും തൊഴില്‍ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഇതില്‍ 1475 പേരാണ് തൊഴില്‍ സ്വീകരിച്ചത്. ഈ വര്‍ഷം തൊഴില്‍ വാഗ്ദാനം ചെയ്യപ്പെട്ട ജപ്പാന്, തായ്വാന്, യൂറോപ്പ്, യുഎഇ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ അവസരങ്ങളും കുറഞ്ഞു.
അതേസമയം പലരും മറ്റ് ഉന്നതപഠനങ്ങള്‍ക്ക് പോകുന്നത് കൊണ്ടാണ് പ്ലേസ്മെന്റിന് രജിസ്റ്റര്‍ ചെയ്യുന്നവരും തൊഴില്‍ നേടുന്നവരുടെയും എണ്ണത്തില്‍ വലിയ കുറവ് വരുന്നതെന്ന് ഐഐടി ബോംബെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.