നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ, എങ്കിൽ ലക്ഷങ്ങൾ ശമ്പളവുമായി യുനെസ്കോ വിളിക്കുന്നു

സെപ്റ്റംബര് 30 വരെയാണ് അപേക്ഷ സമര്പ്പിക്കാനുള്ള സമയം.

dot image

ന്യൂഡല്ഹി: ആകര്ഷകമായ ശമ്പളത്തോടെ ഉദ്യോഗാര്ത്ഥികളെ തേടി യുനെസ്കോ. പ്രോഗ്രാം സ്പെഷ്യലിസ്റ്റ് (നാച്ചുറല് സയന്സ്) ഒഴിവുകളിലേക്കാണ് യുനെസ്കോ ഉദ്യോഗാര്ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ചിലിയിലെ സാന്റിയാഗോയിലാണ് ഒഴിവ്.

സെപ്റ്റംബര് 30 വരെയാണ് അപേക്ഷ സമര്പ്പിക്കാനുള്ള സമയം. ആവശ്യക്കാര്ക്ക് യുനെസ്കോയുടെ കരിയര് വെബ്സൈറ്റില് കയറി ഓണ്ലൈന് ഫോം പൂരിപ്പിക്കാം.

തയ്യാറായിക്കോളൂ, ദാ വരുന്നൂ ഒരു കിടിലന് ഗെയിമിംഗ് കോമ്പറ്റീഷൻ

നാച്ചുറല് സയന്സസില് (എന്വയോണ്മെന്റ്, എക്കോളജി, ഹൈഡ്രോളജി, എര്ത്ത് സയനന്സസ്, ബേസിക് സയന്സസ്) ബിരുദാനന്തര ബിരുദമോ എഞ്ചിനീയറിങ്ങ് നാച്ചുറല് സയന്സസില് നാലു വര്ഷത്തെ പ്രവര്ത്തിപരിചയമോ ഉള്ളവര്ക്ക് അപേക്ഷിക്കാം. നാലുവര്ഷത്തില് രണ്ട് വര്ഷം ആഗോളതലത്തില് നേടിയ പ്രവര്ത്തിപരിചയമുണ്ടായിരിക്കണം.

പ്രോഗ്രാം സ്പെഷ്യലിസ്റ്റുകള്ക്ക് പ്രതിവര്ഷം 72 ലക്ഷം രൂപയാണ് ശമ്പളം. യുനെസ്കോയുടെ ഔദ്യോഗിക വെബ്സൈറ്റില് കയറി കൂടുതല് വിവരങ്ങള് അറിയാം.

വെബ്സൈറ്റ്- https://www.unesco.org/en

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us