ഭാഷാ വൈദഗ്ധ്യം വർധിപ്പിക്കുക, തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുക, തൊഴിലിടങ്ങളിലേക്ക് പോകാൻ വിദ്യാർത്ഥികളെ തയ്യാറെടുപ്പിക്കുക എന്നത് ഉൾപ്പടെയുള്ള ലക്ഷ്യങ്ങളോടെ കർണാടക സർക്കാർ വിദ്യാർത്ഥികൾക്കായി നാല് പുതിയ നൈപുണ്യ വികസന കോഴ്സുകൾ ആരംഭിച്ചു.
ബ്രിട്ടീഷ് കൗൺസിലുമായി സഹകരിച്ചാണ് പരിപാടികൾ അവതരിപ്പിച്ചിരിക്കുന്നത്. 2024 ഫെബ്രുവരി 26 ന് കർണാടക സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിലും (KSHEC) ബ്രിട്ടീഷ് കൗൺസിലും തമ്മിൽ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചിരുന്നു. സ്‌കോളേഴ്‌സ് ഫോർ ഔട്ട്‌സ്റ്റാൻഡിംഗ് അണ്ടർഗ്രാജ്വേറ്റ് ടാലൻ്റ് (SCOUT) പ്രോഗ്രാം, യുവാക്കൾക്കുള്ള ഇംഗ്ലീഷ് സ്കിൽസ്, ഇൻ്റർനാഷണൽ ഓഫീസർമാർക്കുള്ള കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിംഗ്, ബെംഗളൂരു സർവ്വകലാശാലയിലെ 'ഫ്രീമിയം ഡിജിറ്റൽ ലൈബ്രറി വാൾ' എന്നിവയാണ് ആരംഭിച്ച നാല് നൈപുണ്യ പരിപാടികൾ.
ഈ പ്രോഗ്രാമിന് കീഴിൽ ബാംഗ്ലൂർ യൂണിവേഴ്സിറ്റി, ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി, ഗുൽബർഗ യൂണിവേഴ്സിറ്റി കലബുർഗി, റായ്ച്ചൂർ യൂണിവേഴ്സിറ്റി, തുംകൂർ യൂണിവേഴ്സിറ്റി, റാണി ചന്നമ്മ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വിദ്യാർത്ഥികളെയും ഓരോ ഫാക്കൽറ്റിയെയും ഉൾപ്പടെ KSHEC 30 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. ഇത് കൂടാതെ രണ്ട് KSHEC ഉദ്യോഗസ്ഥരും നവംബർ 9 മുതൽ 22 വരെ ഈസ്റ്റ് ലണ്ടൻ സർവകലാശാലയിൽ രണ്ടാഴ്ച നീണ്ട് നിൽക്കുന്ന ക്ലാസ്സിന്റെ ഭാഗമാവും.
സംസ്ഥാനത്തെ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനായി ബ്രിട്ടീഷ് കൗൺസിലും മൈക്രോസോഫ്റ്റ് ഇന്ത്യയും ചേർന്ന് നടത്തുന്ന സംരംഭമാണിത്. കെഎസ്എച്ച്ഇസിക്ക് കീഴിലുള്ള 16 സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ യുവാക്കൾക്കുള്ള ഇംഗ്ലീഷ് സ്‌കിൽസ് ഡെവലപ്പ്മെന്റ് നടപ്പിലാക്കും. ഇത് II, III സെമസ്റ്ററുകളിലായി 5,795 വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് കണ്ടെത്തൽ. മൈക്രോസോഫ്റ്റ് ലേണിംഗ് മാനേജ്‌മെൻ്റ് സിസ്റ്റം (എൽഎംഎസ്) വഴി വിദ്യാർത്ഥികൾക്ക് 40 മണിക്കൂറിൽ മൈക്രോസോഫ്റ്റ് ലേണിംഗ് മാനേജ്‌മെൻ്റ് സിസ്റ്റം (എൽഎംഎസ്) വഴി വിദ്യാർത്ഥികൾ 40 മണിക്കൂർ സ്വയം-വേഗതയുള്ള കോഴ്‌സ് വർക്ക് പൂർത്തിയാക്കാൻ കഴിയും. ഇത് കൂടാതെ 30 മണിക്കൂർ വ്യക്തിഗത അല്ലെങ്കിൽ ബ്ലെൻഡഡ് ഇംഗ്ലീഷ് പ്രാക്ടീസ് ക്ലബ് സെഷനുകളും ഉണ്ടാകും.
ഈ പ്രോഗ്രാമിന് കീഴിൽ, ഇന്ത്യൻ സർവ്വകലാശാലകളുടെ അന്താരാഷ്ട്രവൽക്കരണ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഒരു വർക്ക്ഷോപ്പ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി 28 സർവകലാശാലകളെയും 56-ലധികം പങ്കാളികളെയും ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റിയിൽ ഫ്രീമിയം ഡിജിറ്റൽ ലൈബ്രറി വാളിൻ്റെ സമാരംഭം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിലപ്പെട്ട വിഭവങ്ങൾ വാഗ്ദാനം ചെയ്യുകയും, പഠന പ്രവേശനം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും.