യുപിഎസ്‌സി സിഎംഇ ഇൻ്റർവ്യു ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു; കോൾ ലെറ്ററുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം

ആദ്യ റൗണ്ട് ഇൻ്റർവ്യൂ സെപ്റ്റംബർ 23 മുതൽ ആരംഭിക്കും

dot image

കംബൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയുടെ (സിഎംഎസ്ഇ) ഇൻ്റർവ്യൂ ഷെഡ്യൂൾ യുപിഎസ്‌സി ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആദ്യ റൗണ്ട് ഇൻ്റർവ്യൂ സെപ്റ്റംബർ 23 മുതൽ ആരംഭിക്കും. 2024 ഒക്ടോബർ 23 വരെ ഇൻ്റർവ്യൂ തുടരുകയും ചെയ്യും.

മെയിൻ പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്കുള്ള കോൾ ലെറ്ററുകൾ ഉടൻ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ൽ ലഭ്യമാകും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്‌ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇൻ്റർവ്യൂ കോൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

സർക്കാരിൻ്റെ വിവിധ വകുപ്പുകളിലായി 827 മെഡിക്കൽ ഓഫീസർമാരെ നിയമിക്കാനാണ് റിക്രൂട്ട്‌മെൻ്റ് നടത്തുന്നത്. യുപിഎസ്‌സി സിഎംഎസ് എഴുത്തുപരീക്ഷ ജൂലായ് 14-നായിരുന്നു നടന്നത്. ഫലം ജൂലായ് 30-ന് പ്രഖ്യാപിച്ചു.

ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ കോൾ ലെറ്ററുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം

ഘട്ടം 1: യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് upsc.gov.in സന്ദർശിക്കുക.

ഘട്ടം 2: 'What's New' എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: 'E-Summon letter for Combined Medical Services (CMS) എന്ന കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: നിങ്ങളെ ഒരു പുതിയ പേജിലേക്ക് റീഡയറക്‌ട് ചെയ്യും

ഘട്ടം 5: ലോഗിൻ ചെയ്യാൻ ആവശ്യമായ പാസ്‌വേഡ്‌ നൽകുക.

ഘട്ടം 6: നിങ്ങളുടെ ഇ-സമ്മൺ അഥവാ കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us