സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET) ഡിസംബർ 2024നുള്ള അപേക്ഷാ ഫോമുകൾസെപ്റ്റംബർ 17 മുതൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) സ്വീകരിച്ചുതുടങ്ങി. പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ctet.nic.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.
പൊതുവിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ഒരു പേപ്പറിന് 1000 രൂപ പരീക്ഷാ ഫീസ് അടയ്‌ക്കണം. രണ്ട് പേപ്പറുകളിലും ഹാജരാകേണ്ടവർ 1200 രൂപ ഫീസ് അടയ്ക്കണം.
സിറ്റിഇറ്റി രണ്ട് പേപ്പറുകൾ അടങ്ങുന്നതാണ്. പേപ്പർ 1 ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലേക്ക് അധ്യാപകരാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ളതാണ്. അതേസമയം പേപ്പർ രണ്ട് ആറ് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ്.
സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിലെ എല്ലാ ചോദ്യങ്ങളും മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കും (MCQ). ഓരോ ചോദ്യത്തിനും നാല് ആൾട്ടർനേറ്റീവുകളുണ്ടാവും. ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം. പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടാകില്ല.
കേന്ദ്ര ഗവൺമെൻ്റിൻ്റെ സ്കൂളുകൾക്കും ചണ്ഡീഗഡ്, ലക്ഷദ്വീപ്, ദാദ്ര & നഗർ ഹവേലി, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ദാമൻ & ദിയു, ഡൽഹിയിലെ എൻസിടി എന്നിവയുടെ ഭരണ നിയന്ത്രണത്തിലുള്ള സ്കൂളുകൾക്കും സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ ബാധകമാണ്.