ഐബിപിഎസ് ആർആർബി ക്ലർക്ക് 2024 പരീക്ഷ; പ്രിലിമനറി ഫലം ഉടൻ പ്രഖ്യാപിച്ചേക്കും, വിശദാംശങ്ങൾ അറിയാം

43 പ്രാദേശിക ഗ്രാമീണ ബാങ്കുകളാണ് ഈ റിക്രൂട്ട്‌മെൻ്റ് ഡ്രൈവിൽ പങ്കെടുക്കുന്നത്

dot image

ഓഗസ്റ്റ് 10, 17, 18 തീയതികളിൽ നടന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷന്റെ ഐബിപിഎസ് ആർആർബി പ്രിലിമിനറി പരീക്ഷകളുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫലം പരിശോധിക്കാം. സെപ്തംബർ അവസാനവാരം സ്‌കോർകാർഡുകൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഇതിനകം തന്നെ ആർആർബി പ്രൊബേഷണറി ഓഫീസർ പ്രിലിമനറി ഫലങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, പാസ്‌വേഡ്/ ജനന തീയതി എന്നിവ ഉപയോഗിച്ച് ആക്‌സസ് നേടാൻ കഴിയും.

ആർആർബി ക്ലർക്ക് മെയിൻ പരീക്ഷ ഒക്ടോബർ ആറിന് ഷെഡ്യൂൾ ചെയ്തിട്ടിട്ടുണ്ട്, അതേസമയം റീ​ജയണൽ റൂറൽ ബാങ്ക് ഇൻ ഇന്ത്യ ആർആർബി പ്രൊബേഷണറി ഓഫീസർ മെയിൻസ് പരീക്ഷ സെപ്റ്റംബർ 29 ന് ഉണ്ടായേക്കാം, അഡ്മിറ്റ് കാർഡുകൾ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

IBPS RRB ക്ലർക്ക് ഫലം 2024: ഫലം പരിശോധിക്കാനുള്ള നടപടികൾ

  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിക്കുക.
  • ഹോംപേജിൽ, ഇടത് മൂലയിൽ "CRP RRB" തിരഞ്ഞെടുക്കുക.
  • "കോമൺ റിക്രൂട്ട്‌മെൻ്റ് പ്രോസസ് റീജിയണൽ റൂറൽ ബാങ്ക് ഫേസ് 13" തിരഞ്ഞെടുക്കുക.
  • "CRP RRB 13 ഓഫീസ് അസിസ്റ്റൻ്റുമാർക്കുള്ള ഓൺലൈൻ പ്രിലിംസ് പരീക്ഷയുടെ ഫല നില" എന്നതിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി എന്നിവ നൽകുക.
  • സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യാപ്ച കോഡ് നൽകുക
  • നിങ്ങളുടെ IBPS RRB ക്ലാർക്ക് ഫലം കാണുന്നതിന് "ലോഗിൻ" ക്ലിക്ക് ചെയ്യുക.
  • ഫലം ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി സംരക്ഷിക്കുക.

IBPS RRB ക്ലർക്ക് ഫലം 2024: സ്‌കോർകാർഡിലെ വിശദാംശങ്ങൾ

  • സ്ഥാനാർത്ഥിയുടെ പേര്
  • റോൾ നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ
  • വിഭാഗം അല്ലെങ്കിൽ ഉപവിഭാഗം
  • പെർസെൻ്റേജ്
  • പെർസെൻ്റൈൽ
  • യോഗ്യതാ നില
  • പരീക്ഷയുടെ പേര്
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ എണ്ണം
  • പരമാവധി മാർക്ക്
  • ഓരോ വിഷയത്തിലും ലഭിച്ച മാർക്ക്

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us