പുതിയ ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്നതിന് മെഡിക്കൽ കോളേജുകൾക്ക് അപേക്ഷിക്കാം

ഔദ്യോഗിക എൻഎംസി വെബ്സൈറ്റ് വഴി 2024 ഒക്ടോബർ 17 വരെ അപേക്ഷകൾ സമർപ്പിക്കാം

dot image

2025-2026 അധ്യയന വർഷത്തേക്കുള്ള പുതിയ ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള പ്രോഗ്രാമുകളിലെ സീറ്റ് വർദ്ധനവിനുമായി മെഡിക്കൽ കോളേജുകളിൽ നിന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ (NMC) മെഡിക്കൽ അസസ്‌മെൻ്റ് ആൻഡ് റേറ്റിംഗ് ബോർഡ് (MARB) അപേക്ഷകൾ സ്വീകരിക്കുന്നു. ഔദ്യോഗിക എൻഎംസി വെബ്സൈറ്റ് വഴി 2024 ഒക്ടോബർ 17 വരെ അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കുന്ന മെഡിക്കൽ സ്ഥാപനങ്ങൾ എൻഎംസിയുടെ നിയന്ത്രണങ്ങൾ, മെഡിക്കൽ സ്റ്റാൻഡേർഡ് റെഗുലേഷൻ്റെ (എംഎസ്ആർ) മാർഗ്ഗനിർദ്ദേശങ്ങൾ, എൻഎംസിയും ബന്ധപ്പെട്ട മറ്റ് അധികൃതർ നൽകുന്ന പ്രസക്തമായ അറിയിപ്പുകൾ എന്നിവ പാലിക്കണം.

ആവശ്യമുള്ള ഡോക്യുമെൻ്റുകൾ

ഓൺലൈൻ ആപ്ലിക്കേഷനിൽ അപേക്ഷകർ ഇനിപ്പറയുന്ന പ്രമാണങ്ങൾ PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം.

  • എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് (ഇസി): പുതിയ ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്നതിനോ സ്റ്റാൻഡ് എലോൺ പിജി സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനോ നിർദ്ദിഷ്ട ഫോർമാറ്റിലുള്ള സാധുവായ സർട്ടിഫിക്കറ്റ്.
  • അഫിലിയേഷനുള്ള സമ്മതം (CoA): നിർദ്ദിഷ്ട ഫോർമാറ്റിൽ സാധുതയുള്ള സമ്മത സർട്ടിഫിക്കറ്റ്.
  • സീറ്റ് വർദ്ധനയ്ക്കുള്ള ന്യായങ്ങൾ: ആവശ്യപ്പെട്ട സീറ്റുകളുടെ എണ്ണത്തിനെ സംബന്ധിച്ച വിശദമായ ന്യായങ്ങൾ.

അപേക്ഷാ പ്രക്രിയ

  • ഓൺലൈൻ പേയ്‌മെൻ്റ്: അപേക്ഷാ പ്രക്രിയയ്ക്കിടെ ജനറേറ്റ് ചെയ്ത, ആവശ്യമായ ഫീസ് പേയ്‌മെൻ്റ് പൂർത്തിയാകുമ്പോൾ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.
  • അഡീഷണഷലായ ആവശ്യങ്ങൾ: ലെറ്റർ ഓഫ് ഇൻ്റൻ്റ് (LOI) ലഭിച്ച് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ ബാങ്ക് ഗ്യാരണ്ടി നൽകണം. സർക്കാർ മെഡിക്കൽ കോളേജുകൾ ആവശ്യപ്പെട്ടാൽ ഒരു അണ്ടർടേക്കിംഗ് സമർപ്പിക്കേണ്ടതായി വന്നേക്കാം.

പ്രധാനപ്പെട്ട കുറിപ്പുകൾ

  • എല്ലാ അപേക്ഷകളും ഓൺലൈനായി പൂർത്തിയാക്കണം.ഹാർഡ് കോപ്പികൾ സ്വീകരിക്കുന്നതല്ല.
  • ഓരോ കോഴ്‌സിനും വേണ്ടിയുള്ള അപേക്ഷകൾക്ക് വെവ്വേറെ ഫീസുകൾ അടയ്‌ക്കേണ്ടതുണ്ട്.
  • സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ രേഖകളും ശരിയായി അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് അപേക്ഷകർ ഉറപ്പാക്കണം.
  • സ്ഥാപിത ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അപേക്ഷകളുടെ വിലയിരുത്തൽ എന്ന് എൻഎംസി വ്യക്തമാക്കുന്നു.
  • മൂല്യനിർണ്ണയ റിപ്പോർട്ടുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അന്തിമ തീരുമാനങ്ങൾ അംഗീകൃത ഇമെയിൽ വഴി അറിയിക്കും.
  • കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിനും ഔദ്യോഗിക എൻഎംസി വെബ്സൈറ്റ് സന്ദർശിക്കുക. ഇവിടെ നിന്നും രജിസ്ട്രേഷൻ പേജിലേക്ക് നാവിഗേറ്റ് ചെയ്യപ്പെടും. അതുവഴി അപേക്ഷ പ്രക്രിയ ആരംഭിക്കുക.
dot image
To advertise here,contact us
dot image