കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിലെ നിരവധി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിക്കുന്നു. ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ നിരവധി ഒഴിവുകളിലേക്കാണ് ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിക്കുന്നത്.
അപേക്ഷ ക്ഷണിക്കുന്ന ഒഴിവുകൾ ഇവയാണ്
- അക്കൗണ്ട്സ് ഓഫീസർ (ഗ്രൂപ്പ് ബി) - 4 ഒഴിവുകൾ (ജനറൽ വിഭാഗം 3,ഒബിസി 1)
- അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (ഗ്രൂപ്പ് ബി) - 1 ഒഴിവ് (ജനറൽ വിഭാഗം)
- കോപ്പി എഡിറ്റർ - 2 ഒഴിവുകൾ (ഇംഗ്ലീഷിൽ 1,ഹിന്ദിയിൽ 1) (ജനറൽ വിഭാഗം 1,ഒബിസി 1)
- വിഡിയോ എഡിറ്റർ - 1 ഒഴിവ് (ജനറൽ വിഭാഗം)
- ഡോക്യൂമെന്റേഷൻ അസിസ്റ്റന്റ് - 1 ഒഴിവ് (ജനറൽ വിഭാഗം)
- ക്രാഫ്റ്റ് ഇൻസ്ട്രക്ടർ, കോർഡിനേറ്റർ - 2 ഒഴിവുകൾ (ജനറൽ വിഭാഗം 1,ഒബിസി 1)
- ഹിന്ദി പരിഭാഷകൻ - 1 ഒഴിവ് (ജനറൽ വിഭാഗം)
- അക്കൗണ്ട്സ് ക്ലർക്ക് - 2 ഒഴിവുകൾ (ജനറൽ വിഭാഗം)
- ലോവർ ഡിവിഷൻ ക്ലർക്ക് - 6 ഒഴിവുകൾ (ജനറൽ വിഭാഗം 3,ഒബിസി 1,എസ്‌സി 1,ഇഡബ്ള്യുഎസ് 1)
- ടാറ്റ എൻട്രി ഓപ്പറേറ്റർ - 2 ഒഴിവുകൾ (ജനറൽ വിഭാഗം 1,ഒബിസി 1)
അപേക്ഷിക്കേണ്ടത് എങ്ങനെ?
ഒക്ടോബർ 10 ആണ് അപേക്ഷകൾ നൽകേണ്ട അവസാന തിയതി. സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിങ്ങിന്റെ വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസ രേഖകളും, പ്രവൃത്തി പരിചയ രേഖകളും, ജാതി സർട്ടിഫിക്കറ്റും എല്ലാം അപേക്ഷയ്‌ക്കൊപ്പം നൽകണം. ഇ മെയിൽ വഴി അയക്കുന്നതോ, രേഖകൾ ഇല്ലാത്ത അപേക്ഷകളോ പരിഗണിക്കില്ല. അംഗപരിമിതർക്കും അപേക്ഷകൾ നൽകാവുന്നതാണ്. പ്രായ പരിധിയിലെ ഇളവുകൾ കേന്ദ്ര സർക്കാർ വ്യവസ്ഥകൾ അനുസരിച്ച് ഉണ്ടാകും.