അബുദബിയില്‍ നഴ്സിങ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ രണ്ട് ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർക്കായി) റിക്രൂട്ട്മെന്റ്

dot image

അബുദബി: അബുദബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുള്ള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ രണ്ട് ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർക്കായി) റിക്രൂട്ട്മെന്റ് നടക്കുന്നത്. നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിങ് ലൈസൻസും ഉളളവരായിരിക്കണം അപേക്ഷിക്കേണ്ടത്. എച്ച്എഎഡി / ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് - അബുദബി (ഡിഒഎച്ച്) പരീക്ഷ വിജയിച്ചവരാകണം അപേക്ഷകര്‍.

അപേക്ഷകന്റെ പ്രായപരിധി 35 വയസ്സാണ്. പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1-2 വർഷത്തെ അനുഭവപരിചയവും ആവശ്യമാണ്. ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎൽഎസ്), അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട് (എസിഎൽസി), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (പിഎഎൽഎസ്) എന്നിവയിൽ ഒന്നോ അതിലധികമോ ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ & എമർജൻസി ട്രെയിനിംഗ് (TBOSIET) എന്നിവയില്‍ അനുഭവപരിചയവും അഭികാമ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകൾ ( ഇഎച്ച്ആർ) കൈകാര്യം ചെയ്തും പരിചയമുളളവരാകണം.

വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500- 5,500 ദിർ​ഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും ഒപ്പം വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം [email protected] എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് ഒക്ടോബര്‍ ഒമ്പതാം തീയതിക്കുള്ളിൽ അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us