ഇൻ്റർവ്യൂവിന് പോകാൻ തയ്യാറെടുക്കുന്നവരാണോ? സെൽഫ് ഇൻട്രൊഡക്ഷൻ പറയുമ്പോൾ ഇത് ശ്രദ്ധിക്കണം

സെൽഫ് ഇൻട്രോഡക്ഷൻ പറയുമ്പോൾ എന്തെല്ലാം പറയാം എന്തെല്ലാം പറയാൻ പാടില്ല എന്ന് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ?

dot image

ഇൻ്റർവ്യൂവിന് എത്തുമ്പോൾ മിക്കപ്പോഴും നമ്മളോടുള്ള ആദ്യ ചോദ്യം സെൽഫ് ഇൻട്രോഡക്ഷനായിരിക്കും. മുക്കിയും മൂളിയുമായിരിക്കാം പലപ്പോഴും അതിനുള്ള മറുപടി പറഞ്ഞ്

ഒപ്പിക്കാറുമുണ്ട്. എന്നാൽ ഒരു സെൽഫ് ഇൻട്രോഡക്ഷൻ പറയുമ്പോൾ എന്തെല്ലാം പറയാം എന്തെല്ലാം പറയാൻ പാടില്ല എന്ന് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? ഉദ്യോഗാർത്ഥികൾ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം നൽകണമെന്നും റിക്രൂട്ടർക്ക് തൃപ്തികരമായ ഉത്തരം നൽകാൻ അവർ എന്താണ് പറയേണ്ടതെന്നും അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ഒരു ഇൻ്റർവ്യൂവിന് പോകും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

ഒരിക്കലും നിങ്ങളുടെ സെൽഫ് ഇൻട്രോഡക്ഷനിൽ പറയാൻ പാടില്ലാത്ത ചില കാര്യങ്ങൾ:-

ഒരിക്കലും ബയോഡാറ്റ വായിക്കരുത്

ഒരു ജോലി അഭിമുഖത്തിൽ സ്വയം പരിചയപ്പെടുത്തുമ്പോൾ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യം അവർ അവരുടെ ബയോഡാറ്റ വായിക്കുക എന്നതാണ്. അത് ഉദ്യോഗാർത്ഥിയെ കുറിച്ച് വളരെ മോശമായ അഭിപ്രായം ഉണ്ടാകാൻ കാരണമാകും. നിങ്ങൾ എങ്ങനെയുള്ള ഒരു പ്രൊഫഷണലാണെന്നും നിങ്ങളുടെ ലക്ഷ്യങ്ങൾ എന്താണെന്നും നേട്ടങ്ങൾ എന്താണെന്നും അറിയാൻ അവരെ സഹായിക്കുന്ന കാര്യങ്ങൾ നിങ്ങൾ അവരോട് പറയണം.

റിഹേഴ്സൽ നോക്കരുത്

അഭിമുഖത്തിൽ എന്തെല്ലാം പറയണമെന്ന ഭയത്താൽ എല്ലാം ഒരു തവണ പറഞ്ഞ് നോക്കാം എന്ന് ചിന്തിക്കരുത്. നിങ്ങളെ പറ്റി വലിയൊരു പ്രസം​ഗം തന്നെ നടത്തി അവർക്ക് മുൻപിൽ അവതരിപ്പിക്കുന്നത് അവർക്ക് നിങ്ങളെ പറ്റി മോശം ചിന്ത ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കരുത്

ഒരിക്കലും ഒരു ഇൻ്റർവ്യൂവിന് സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കരുത്. സ്വകാര്യ ജീവിതത്തിൽ നിങ്ങൾ എങ്ങനെയാണെന്ന് അറിയാൻ അവർക്ക് തീർച്ചയായും താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറയുമ്പോൾ നിങ്ങളെ കുറിച്ചുള്ള അവരുടെ വിലയിരുത്തല്‍ മോശമാകാൻ സാധ്യതയുണ്ട്.

വ്യക്തമായും ലളിതമായും ഉത്തരം നൽകണം

ചോദ്യങ്ങൾക്ക് കൃത്യമായും വ്യക്തമായും ഉത്തരം നൽകണം. ചോദ്യങ്ങൾക്ക് അലസതയോടെ മറുപടി പറയാതെ ഓരോ ചോദ്യത്തിനും ആവശ്യമുള്ള മറുപടി മാത്രം നൽകണം.

ശമ്പള പ്രതീക്ഷകളെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കണം

സെൽഫ് ഇൻട്രോഡക്ഷൻ സമയത്ത് പരമാവധി ശമ്പളത്തെ പറ്റി സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ശമ്പളത്തെ പറ്റി സംസാരിക്കാൻ പിന്നീടും സമയം ഉണ്ട്. ചാടി കേറി ആദ്യം തന്നെ പറയാതിരിക്കാൻ ശ്രമിക്കുക.

Content Highlights: Avoid These Mistakes When Introducing Yourself In A Job Interview

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us