ഇനി ഈസിയായി ജർമ്മനിയിലേയ്ക്ക് പറക്കാം; ഇന്ത്യക്കാർക്കുള്ള വിസ ക്വാട്ട വർധിപ്പിച്ചു

മുൻപുണ്ടായിരുന്ന വാർഷിക പരിധിയായ 20,000 ൽ നിന്ന് 90,000 ആയാണ് വിസ ക്വാട്ട ഉയർത്തിയിരിക്കുന്നത്

dot image

വിദേശത്ത് രാജ്യങ്ങളിൽ ജോലി നോക്കുന്ന ഇന്ത്യക്കാർക്ക് ഇനി ജർമ്മനിയിലേയ്ക്ക് പറക്കൽ എളുപ്പമാകും. ഇന്തോ-ജർമ്മൻ ബന്ധത്തിൽ പുതിയൊരു വഴിത്തിരിവാകുന്ന നീക്കത്തിനാണ് ജർമ്മനി തുടക്കമിട്ടിരിക്കുന്നത്. വിദഗ്ധരായ ഇന്ത്യൻ പ്രൊഫഷണലുകൾക്കായി വിസ വിഹിതത്തിൽ ഗണ്യമായ വർദ്ധനവാണ് ജർമ്മനി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപുണ്ടായിരുന്ന വാർഷിക പരിധിയായ 20,000 ൽ നിന്ന് 90,000 ആയാണ് വിസ വിഹിതെ വർദ്ധിപ്പിച്ചിരിക്കുന്നത്. മുൻപുണ്ടായിരുന്നതിനെക്കാൾ 4 ഇരട്ടി വർദ്ധനവാണ് ഇത്. ഈ നാലിരട്ടി വർദ്ധനവ് സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജർമ്മനിയുടെ തൊഴിൽ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നതിനുമുള്ള തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ജർമ്മനിയിൽ അവസരങ്ങൾ തേടുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇതൊരു മികച്ച അവസരമായി മാറുമെന്നാണ് കണക്കാക്കുന്നത്.‍ ‍ജർമ്മനിയിലെ സാമ്പത്തിക വളർച്ചയെയും സാങ്കേതിക പുരോഗതിയെയും പിന്തുണയ്ക്കാൻ കഴിയുന്ന വിദഗ്ദ്ധരായ ഇന്ത്യൻ പ്രൊഫഷണലുകളെ ആകർഷിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഇത്തരത്തിലൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്. വിദ്യാഭ്യാസം, ഗവേഷണം, പ്രൊഫഷണൽ പരിശീലനം എന്നിവയിൽ ഇരു രാജ്യങ്ങൾക്കിടയിൽ ഇത് കൂടുതൽ സഹകരണം വളർത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ടെക്‌നോളജി മുതൽ ആരോഗ്യ സംരക്ഷണം വരെയുള്ള മേഖലകളിൽ ജർമ്മനി നേരിടുന്ന തൊഴിലാളി ക്ഷാമമാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് നയിച്ചിരിക്കുന്നത്. ജർമ്മൻ ബിസിനസ്സിൻ്റെ 18-ാമത് ഏഷ്യാ പസഫിക് കോൺഫറൻസിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മാറ്റത്തെ പറ്റി വെളിപ്പെടുത്തിയത്. ഈ നീക്കം ഇന്ത്യയുടെ ടാലൻ്റ് പൂളിൽ ജർമ്മനിയുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഐ ടി, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇത് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് പ്രതീക്ഷ. അതിനാൽ ഇന്ത്യകാർക്ക് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പവും കാര്യക്ഷമവും ആക്കിയേക്കും. സ‌‌‌‍‌ർവോപരി വിസ ക്വാട്ടയിലെ ഈ വർദ്ധനവ് ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.

Content Highlights: Germany increased the visa quota for Indians

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us