ഒരു കോടി മുടക്കി ഓക്സ്ഫോർഡിൽ പിഎച്ച്ഡിക്ക് ചേർന്നു; അനുവാദമില്ലാതെ മാസ്റ്റേഴ്സിലേയ്ക്ക് മാറ്റി യൂണിവേഴ്സിറ്റി

വംശീയ പക്ഷപാതമാണെന്നും ഒരിക്കൽ വളരെയേറെ ബഹുമാനിച്ചിരുന്ന ഒരു സ്ഥാപനം തന്നെ വഞ്ചിച്ചതായാണ് തോന്നുന്നതെന്നും വിദ്യാർത്ഥിനിയുടെ പ്രതികരണം

dot image

ഏറെ പ്രതീക്ഷയോടെയാണ് ലക്ഷ്മി ബാലകൃഷ്ണൻ ഇന്ത്യയിൽ നിന്ന് രണ്ട് മാസ്റ്റേഴ്സ് ഡിഗ്രി നേടിയതിന് ശേഷം പി എച്ച് ഡി സ്വപ്നവുമായി ഓക്സഫോർഡിലേക്ക് എത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയെ സ്വപ്നം കണ്ടെത്തിയ ലക്ഷമിക്ക് എന്നാൽ നിരാശപ്പെടുത്തുന്ന അനുഭവമാണ് ഉണ്ടായിരിക്കുന്നത്. 4-ാം വർഷത്തെ പഠനത്തിനിടയിൽ ലക്ഷ്മിയുടെ സമ്മതമില്ലാതെ പി എച്ച് ഡി തലത്തിൽ നിന്ന് യൂണിവേഴ്സിറ്റി മാസ്റ്റേഴ്സ് തലത്തിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ രണ്ട് മാസ്റ്റേഴ്സ് നേടിയ ലക്ഷ്മിയെ അവരുടെ സമ്മതമില്ലാതെ വീണ്ടും മാസ്റ്റേഴ്സിന് മാറ്റിയ വിവരം ബിബിസി ഉൾപ്പടെ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ നിർബന്ധിത മാറ്റത്തിന് പിന്നിലെ കാരണമായി ചൂണ്ടിക്കാട്ടുന്നത് ലക്ഷ്മി സമർപ്പിച്ച ഷേക്സ്പിയർ ഗവേഷണം പി എച്ച് ഡി ലെവൽ ആയിരുന്നില്ല എന്നതായിരുന്നു. അതിനാൽ നാലാം വർഷത്തിൽ അവൾ പരാജയപ്പെട്ടുവെന്ന് വിലയിരുത്തിയാണ് കോഴ്സിൽ നിന്ന് ഒഴിവാക്കിയത്. അവർ തന്നെ നിർബന്ധിതമായി പിഎച്ച്ഡി പ്രോഗ്രാമിൽ നിന്ന് മാറ്റിയെന്നും, തൻ്റെ സമ്മതമില്ലാതെയാണ് പിന്നീട് തന്നെ മാസ്റ്റേഴ്സ് ലെവൽ കോഴ്‌സിലേക്ക് മാറ്റിയതെന്നും വിദ്യാർത്ഥിനി പറയുന്നു. തനിക്ക് ഇന്ത്യയിൽ നിന്ന് ഇതിനകം രണ്ട് ബിരുദാനന്തര ബിരുദങ്ങളുണ്ടെന്നും താൻ പിഎച്ച്ഡി നേടുന്നതിനായി ഓക്സ്ഫോർഡിൽ 100,000 പൗണ്ടാണ് നൽകിയതെന്നും അത് മറ്റൊരു മാസ്റ്റേഴ്സ് കോഴ്സല്ല നേടാനല്ല എന്നും അവർ കൂട്ടിച്ചേർത്തു.

ഫാക്കൽറ്റിയുടെ തീരുമാനത്തിനെതിരെ ലക്ഷ്മി അപ്പീൽ നൽകിയെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. ഓക്‌സ്‌ഫോർഡിലെ ക്വീൻസ് കോളേജ് വിദ്യാ‌ത്ഥിയുടെ പ്രശ്നത്തിൽ ആശങ്ക ഉന്നയിച്ചെങ്കിലും, അപ്പീൽ പ്രക്രിയയിലും, വിലയിരുത്തലിലുമുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി അത് തള്ളികളഞ്ഞിരുന്നു. എന്നാൽ ഷേക്സ്പിയർ ഗവേഷണത്തിൽ സ്പെഷ്യലൈസ് ചെയ്ത രണ്ട് പ്രൊഫസർമാർ ലക്ഷ്മിയുടെ പിഎച്ച്ഡിക്ക് സാധ്യതയുണ്ടെന്ന വാദത്തെ പിന്തുണച്ചിരുന്നു. പക്ഷെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി തങ്ങളുടെ നിലപാടിനെ ന്യായീകരിച്ചു. ഓഫീസ് ഓഫ് ഇൻഡിപെൻഡൻ്റ് അഡ്‌ജുഡിക്കേറ്ററും (ഒഐഎ) സർവകലാശാലയുടെ തീരുമാനത്തിനൊപ്പം നിൽക്കുകയും മാസ്റ്റർ കോഴ്‌സിലേക്കുള്ള സ്ഥലംമാറ്റത്തെ ശരിവെക്കുകയും ചെയ്യ്തു. ഇത് വംശീയ പക്ഷപാതമാണെന്നും ഒരിക്കൽ വളരെയേറെ ബഹുമാനിച്ചിരുന്ന ഒരു സ്ഥാപനം തന്നെ വഞ്ചിച്ചതായുമാണ് തോന്നുന്നതെന്നും ലക്ഷ്മി പ്രതികരിച്ചു.

Content Highlights: After spending Rs 1 crore, Oxford University forcibly removed Indian-origin students

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us