വിദ്യാഭ്യാസത്തിനായും ജോലിക്കായും വിദേശരാജ്യങ്ങളും പ്രവാസ ലോകവും തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത്തരക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കാ റൂട്ട്‌സ് വഴിയാണ് പ്രാവസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കിവരുന്നത്. എന്നാല്‍ അത് എന്താണെന്നോ എന്തിനാണെന്നോ അത് എങ്ങനെ ലഭ്യമാകുമെന്നോ പലര്‍ക്കും അറിവില്ല.
പ്രവാസികളും വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസം തേടുന്നവരും അത്യാവശ്യമായും കയ്യില്‍ കരുതേണ്ട ഐഡി കാര്‍ഡുകളുണ്ട്. അവ ഏതാണെന്നും അതിന്റെ ഉപയോഗം എന്താണെന്നും അറിയാം…
ലോകത്തെമ്പാടുമുളള മലയാളി പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളില്‍ ഇടപെടാനും ഉതകുന്നതിനാണ് ഐഡി കാര്‍ഡ് സേവനങ്ങള്‍ നോര്‍ക്കാ റൂട്ട്‌സ് ഒുക്കിയിരിക്കുന്നത്. വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18നും 70-നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കാണ് ഈ ഐഡി കാര്‍ഡിന് അപേക്ഷിക്കാനാവുക. വിദേശത്ത് പഠനത്തിന് പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് ഐഡി കാര്‍ഡ് ലഭിക്കും.
പ്രവാസി ഐഡി കാര്‍ഡ്
വിദേശത്ത് ആറ് മാസത്തില്‍ കൂടുതല്‍ രേഖാമൂലം ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18നും 70നും ഇടയില്‍ പ്രായമായവര്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ഐഡി കാര്‍ഡിനായി അപേക്ഷിക്കാം. ഈ പ്രവാസി ഐഡി കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഏതെങ്കിലും തരത്തില്‍ അപകടം മൂലം മരണം സംഭവിച്ചാല്‍ നാല് ലക്ഷം രൂപയും അപകടത്തെ തുടര്‍ന്ന് ഭാഗികമായോ സ്ഥിരമായോ ഉള്ള അംഗവൈകല്യങ്ങള്‍ സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ വരെയും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.
പ്രവാസി ഐഡി കാര്‍ഡിനായി അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍:
സ്റ്റുഡന്റ് ഐഡി കാര്‍ഡ്
വിദേശത്ത് പഠനത്തിന് പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കായുളള തിരിച്ചറിയല്‍ കാര്‍ഡാണ് സ്റ്റുഡന്റ് ഐഡി കാര്‍ഡ്. 2020 ഏപ്രില്‍ മുതലാണ് ഇത് നിലവില്‍ വന്നത്. വിദേശപഠനത്തിന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ വിദേശത്ത് പഠിക്കുന്നവര്‍ക്കും ഈ ഐഡി കാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം.
ഈ ഐഡി കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കും. ഏതെങ്കിലും തരത്തില്‍ അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചാല്‍ നാല് ലക്ഷം രൂപവരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. അപകടം മൂലമുള്ള സ്ഥിരമോ ഭാഗികമോ ആയ വൈകല്യങ്ങള്‍ക്ക് ആനുപാതികമായി രണ്ടു ലക്ഷം രൂപവരെയും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും.
ഐഡി കാര്‍ഡിന് അപേക്ഷിക്കാനായിട്ടുള്ള ആവശ്യമായ രേഖകള്‍:
എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്
രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളി പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡിന് അപേക്ഷിക്കാം. 18നും 70 നും ഇടയിലുള്ളവര്‍ക്കാണ് ഈ ഇന്‍ഷൂൂറന്‍സ് കാര്‍ഡിന് അപേക്ഷിക്കാനാവുക. എന്‍ ആര്‍ കെ ഇന്‍ഷൂറന്‍സ് കാര്‍ഡ് കൈവശമുള്ളവര്‍ക്ക് അപകടം മൂലം മരണം സംഭവിച്ചാല്‍ നാല് ലക്ഷം രൂപ ഇന്‍ഷൂറന്‍സ് ലഭിക്കും. അപകടം മൂലം ഭാഗീകമായോ സ്ഥിരമോ ആയ അംഗ വൈകല്യങ്ങള്‍ സംഭവിച്ചാല്‍ പരമാവധി രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും.
ഐഡി കാര്‍ഡിന് അപേക്ഷിക്കാനായിട്ടുള്ള ആവശ്യമായ രേഖകള്‍:
Content Highlights: NORCA provides three types of ID cards