പഠനാവശ്യങ്ങൾക്കായി ഈടില്ലാതെ വായ്പ, ആനുകൂല്യം 22 ലക്ഷം വിദ്യാർഥികൾക്ക്; ഇത് 'പിഎം വിദ്യാലക്ഷ്മി' പദ്ധതി

പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതി പ്രകാരം രാജ്യത്തെ മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനായി ഇനി ഈടും ആൾജാമ്യവുമില്ലാതെ ബാങ്കുകൾ വായ്പ നൽകും.

dot image

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ഈടില്ലാതെ വായ്പ ഉറപ്പാക്കുന്ന പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ട്യൂഷൻ ഫീസുൾപ്പെടെ കോഴ്സുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകൾക്കുമായാണ് വായ്പ അനുവദിക്കുക. സർക്കാർ നിഷ്കർഷിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 22 ലക്ഷം വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിവരം. ഏഴ് വർഷത്തേക്ക് 3600 കോടി രൂപയാണ് സർക്കാർ ഇതിനായി വകയിരുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതി പ്രകാരം രാജ്യത്തെ മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനായി ഇനി ഈടും ആൾജാമ്യവുമില്ലാതെ ബാങ്കുകൾ വായ്പ നൽകും. ഇതിന് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. പദ്ധതിക്കു കീഴിൽ 7.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്ന വിദ്യാർഥികൾക്ക് 75 ശതമാനം വരെ ക്രെഡിറ്റ് ഗ്യാരന്റി ലഭിക്കും. മറ്റ് സർക്കാർ സ്‌കോളർഷിപ്പുകളിൽ നിന്നോ പലിശ സബ്‌സ്‌വെൻഷൻ സ്‌കീമുകളിൽ നിന്നോ ഇതിനകം ആനുകൂല്യങ്ങൾ ലഭിക്കാത്ത 8 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്ക് മൊറട്ടോറിയം കാലത്ത് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3 ശതമാനം പലിശ ഇളവിന് അർഹതയുമുണ്ടാകും.

ഏതൊക്കെ സ്ഥാപനങ്ങളാണ് ഉൾപ്പെടുക

  • ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിലെ (എൻഐആർഎഫ്) ആദ്യ 100 സർക്കാർ–സ്വകാര്യ സ്ഥാപനങ്ങൾ
  • 101 മുതൽ 200 വരെയുള്ള റാങ്കിങ്ങിൽ ഉൾപ്പെട്ട സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ.
  • എല്ലാ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻഐആർഎഫ് ‘ഓവറോൾ’ പട്ടികയ്ക്കു പുറമേ വിഭാഗം തിരിച്ചും മേഖല തിരിച്ചുമുള്ള റാങ്കിങ്ങും ഇതിനായി പരിഗണിക്കും.
  • ഓരോ വർഷവും റാങ്കിങ് അനുസരിച്ച് അർഹമായ സ്ഥാപനങ്ങളുടെ പട്ടിക പുതുക്കും.
  • ഇത്തവണ 860 സ്ഥാപനങ്ങളാണ് വായ്പ പരിധിയിൽ വരിക. ഇതിൽ 657 എണ്ണം സർക്കാർ സ്ഥാപനങ്ങളും 203 എണ്ണം സ്വകാര്യ സ്ഥാപനങ്ങളുമാണ്.

സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ടെക്നിക്കൽ/പ്രഫഷനൽ കോഴ്സുകൾ ഓപ്റ്റ് ചെയ്യുന്നവർക്കുമായിരിക്കും പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിയിൽ മുൻഗണന. പലിശ ഇളവിനു തുല്യമായ തുക ഇ–വൗച്ചർ അല്ലെങ്കിൽ റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസി ആയിട്ടായിരിക്കും നൽകുക.

പിഎം വിദ്യാലക്ഷ്മി പോർട്ടൽ മാസങ്ങൾക്കകം നിലവിൽ വരും. ഇതിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. എന്നാൽ, അതിനു മുൻപു തന്നെ ഇതിന്റെ ആനുകൂല്യം തേടുന്നവർക്ക് വായ്പ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

Content Highlights: details about pm vidyalaxmi scheme

ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിലെ (എൻഐആർഎഫ്) ആദ്യ 100 സർക്കാർ–സ്വകാര്യ സ്ഥാപനങ്ങൾ

101 മുതൽ 200 വരെയുള്ള റാങ്കിങ്ങിൽ ഉൾപ്പെട്ട സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ.

എല്ലാ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻഐആർഎഫ് ‘ഓവറോൾ’ പട്ടികയ്ക്കു പുറമേ വിഭാഗം തിരിച്ചും മേഖല തിരിച്ചുമുള്ള റാങ്കിങ്ങും ഇതിനായി പരിഗണിക്കും.

ഓരോ വർഷവും റാങ്കിങ് അനുസരിച്ച് അർഹമായ സ്ഥാപനങ്ങളുടെ പട്ടിക പുതുക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us