എട്ട് മണിക്കൂര്‍ ദൈര്‍ഘ്യം, അഞ്ച് വിഷയങ്ങള്‍; ലോകത്തിലെ ഏറ്റവും കടുപ്പമുള്ള പരീക്ഷ ഇതാണ്

എല്ലാ നവംബറിലും നടക്കുന്ന പരീക്ഷ എട്ട് മണിക്കൂർ ദൈർഘ്യമുള്ളതാണ്

dot image

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ളതും കഠിനമുള്ളതുമായ പരീക്ഷയാണ് കോളേജ് സ്കോളാസ്റ്റിക് എബിലിറ്റി ടെസ്റ്റ് (CSAT) എന്നും അറിയപ്പെടുന്ന ദക്ഷിണ കൊറിയയുടെ സുനെംഗ് ടെസ്റ്റ്. എല്ലാ നവംബറിലും നടക്കുന്ന പരീക്ഷ എട്ട് മണിക്കൂർ ദൈർഘ്യമുള്ളതാണ്. വിദ്യാർത്ഥിയുടെ ഭാവി നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പരീക്ഷയാണ് സുനെംഗ് ടെസ്റ്റ്. അഞ്ച് വിഷയങ്ങളാണ് ഇതിൽ ഉൽപ്പെട്ടിട്ടുള്ളത്. കൊറിയൻ, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കൊറിയൻ ചരിത്രം, ഒന്നുകിൽ സോഷ്യൽ സ്റ്റഡീസ് അല്ലെങ്കിൽ സയൻസ്.

ഓരോ വിഷയത്തിനും 80 മുതൽ 107 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന പരീക്ഷകൾക്കായി വിദ്യാർത്ഥികൾ ഇരിക്കുന്ന സമയക്രമം കഠിനമാണ്. ഓരോ വിഷയത്തിനും ഇടയിൽ 20 മിനിറ്റ് ചെറിയ ഇടവേളകളുണ്ട്. ഉച്ചഭക്ഷണത്തിന് 50 മിനിറ്റ് ഇടവേളയുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം, ഇംഗ്ലീഷ് പരീക്ഷയിൽ ഒരു ലിസണിംഗ് വിഭാഗത്തിലെ പരീക്ഷയായിരിക്കും. ഈ സമയത്ത് ഉദ്യോഗാർത്ഥികൾ അവർ കേൾക്കുന്നതിനെ അടിസ്ഥാനമാക്കി ഉത്തരങ്ങൾ എഴുതണം. പരീക്ഷയുടെ ഇടയിൽ ജങ്ക് ഫുഡ് ഒഴിവാക്കാനും പകരം വാഴപ്പഴം, ആപ്പിൾ, ചുട്ടെടുത്ത മത്സ്യം എന്നിവ കഴിക്കാൻ വിദ്യാർത്ഥികൾക്ക് നിർദേശമുണ്ട്. ചില വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ ഭക്ഷണക്രമത്തിൽ ക്രമീകരണങ്ങൾ വരുത്താറുണ്ട്.

പരീക്ഷാ ദിവസം, വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ വൈകാതിരിക്കാൻ രാജ്യം മുഴുവൻ ശ്രദ്ധിക്കാറുണ്ട്. ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സർക്കാരും അധികാരികളും അന്നേദിവസം പ്രവർത്തിക്കും. പതിവിലും വൈകി ജോലി ആരംഭിക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകും. ഇത്രയെല്ലാം കഠിനമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ട് വിദ്യാർത്ഥികൾ അനുഭവിക്കുന്ന സമ്മർദ്ദം വളരെ വലുതാണ്.

പരീക്ഷയിലൂടെ കടന്നുപോകുന്നതിലൂടെ സർവ്വകലാശാലാ പ്ലെയ്‌സ്‌മെൻ്റുകൾ, ഭാവിയിലെ തൊഴിൽ സാധ്യതകൾ, എന്നിവ അഭിമുഖീകരിക്കാൻ സഹായിക്കും. പരീക്ഷ അവസാനിച്ചതിന് ശേഷം പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും ഒരു ഉത്സവ അന്തരീക്ഷമായിരിക്കും. സംഗീതത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും അകമ്പടിയോടെയാണ് വിദ്യാർത്ഥികൾ തിരികെ പോകുന്നത്. ഭാവി രൂപപ്പെടുത്താനും തൊഴിൽ അവസരങ്ങൾ, വരുമാനം എന്നിവയെ സ്വാധീനിക്കാനും കഴിയുന്നതാണ് സുനേംഗ് പരീക്ഷ. ദക്ഷിണ കൊറിയയിലെ ആളുകൾക്കിടയിൽ പലപ്പോഴും സുനെംഗ് അവരുടെ ജീവിതത്തിലെ നിർണായക ഘടമാണ്.

Content Highlight: The Suneung exam is more than just an academic challenge; it can shape a young person's future, influencing career opportunities, and earnings

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us