നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ മെയിന്‍) 2025-ന്റെ രജിസ്‌ട്രേഷന്‍ വിന്‍ഡോ 2024 നവംബര്‍ 22-ന് രാത്രി 9 മണിക്ക് അവസാനിക്കും. അപേക്ഷകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അതില്‍ അപേക്ഷ നല്‍കാം. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ യുപിഐ വഴിയുള്ള വിജയകരമായ ഫീസ് ഇടപാടുകള്‍ക്കുള്ള സമയപരിധി 2024 നവംബര്‍ 22 രാത്രി 11.50 വരെയാണ്.
ജെഇഇ മെയിന്‍ 2025: രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍
2025 ജനുവരി ആദ്യവാരത്തോടെ NTA പരീക്ഷാ നഗരം പ്രഖ്യാപിക്കും. പരീക്ഷയുടെ യഥാര്‍ത്ഥ തീയതിക്ക് മൂന്ന് ദിവസം മുമ്പ് NTA വെബ്സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പരീക്ഷ 2025 ജനുവരി 22-31 ന് ഇടയില്‍ നടക്കും, ഫലം 2025 ഫെബ്രുവരി 12-നകം പ്രഖ്യാപിക്കും.ഒരു ഓണ്‍ലൈന്‍ അപേക്ഷാ ഫോം വിജയകരമായി സമര്‍പ്പിച്ചുകഴിഞ്ഞാല്‍, അത് റദ്ദാക്കാനോ പിന്‍വലിക്കാനോ കഴിയില്ല.
Content Highlights: JEE Main 2025 Applications To End Soon, Check Last Date