ഇത് ചോദ്യങ്ങൾ ചോരുന്ന കാലമല്ലേ!! എങ്ങനെയാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതെന്നറിയാമോ?

രാഷ്ട്രീയ ഇടപെടലും ബിആർസിയിലെ താത്കാലിക നിയമനങ്ങളുമൊക്കെയാണ് ഇപ്പോൾ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ചര്‍ച്ചയാകുന്നത്.

അഖിലശ്രീ ജെ
2 min read|14 Dec 2024, 08:57 pm
dot image

നമ്മളും പരീക്ഷയൊക്കെ ഇഷ്ടംപോലെ എഴുതിയിട്ടുണ്ടല്ലേ, എപ്പോഴെങ്കിലും ആരാണീ ചോദ്യമൊക്കെ ഉണ്ടാക്കിയതെന്ന് ഓർത്തിട്ടുണ്ടോ? പരീക്ഷ മോശമായാൽ ചോദ്യപേപ്പറുണ്ടാക്കിയ ആളെ കിട്ടിയാൽ എന്നൊക്കെ പറഞ്ഞിട്ടുണ്ടാകും. രാഷ്ട്രീയ ഇടപെടലും ബിആർസിയിലെ താത്കാലിക നിയമനങ്ങളുമൊക്കെയാണ് ഇപ്പോൾ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ചര്‍ച്ചയാകുന്നത്.

എങ്ങനെയാണ് ഈ ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതെന്നറിയാമോ?

ക്രിസ്മസ്-ഓണപരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കലൊക്കെ വളരെ ശ്രമകരമായ പരിപാടിയാണ്. പ്ലസ് വൺ - പ്ലസ്ടുക്കാർക്കാണ് ചോദ്യപേപ്പറെങ്കിൽ , എസ്.സി.ഇ.ആർ.ടി. വർക്ക്‌ഷോപ്പ് നടത്തിയാണ് ചോദ്യങ്ങൾ നിശ്ചയിക്കുന്നത്. രണ്ട് സെറ്റ് ചോദ്യപേപ്പറാണ് തയ്യാറാക്കുക. രണ്ടോ അഞ്ചോ അധ്യാപകരുടെ പാനലാണ് ചോദ്യം തയ്യാറാക്കുക. ഇതിന് മുന്നേ ചോദ്യം തയ്യാറാക്കാൻ അധ്യാപകരെ ക്ഷണിക്കുകയും ചെയ്യും. ശേഷം ചോദ്യമെല്ലാമുണ്ടാക്കി എസ്ഇആർടി കോൺഫിഡൻഷ്യൽ പ്രസിൽ പ്രിൻറ് ചെയ്യും. എന്നിട്ട് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ഇത് 14 ജില്ലകൾക്കും വിതരണം ചെയ്യും. ജില്ലകളിൽ ഏതെങ്കിലും ഒരു കളക്ഷൻ പോയിൻറ് വച്ച് അവിടെ വന്ന് പ്രിൻസിപ്പൽമാർ ചോദ്യം‍പേപ്പർ ശേഖരിക്കും. സ്കൂളിലെത്തിയാൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. ശേഷം പ്രിൻസിപ്പൽ പരീക്ഷ ദിവസം 10 മിനുട്ട് മുന്നേ സേഫിൽ നിന്ന് സീനിയർ അസിസ്റ്റന്റിന്റെ സാന്നിധ്യത്തിൽ ചോദ്യപേപ്പർ എടുത്ത് ക്ലാസ്റൂമുകളിലേക്ക് വിതരണം ചെയ്യും.

8, 9, 10 ക്ലാസുകളിലെ ചോദ്യപേപ്പറുകൾ എസ് സിആർടിയുടെ ജില്ലാ കേന്ദ്രങ്ങളായ ഡയറ്റുവഴിയാണ് വിതരണം ചെയ്യുക. ഡയറ്റാണ് ശിൽപശാല നടത്തി ചോദ്യമുണ്ടാക്കുക. സർവ ശിക്ഷാ കേരളയുടെ കീഴിലുള്ള സിആപ്റ്റിലേക്ക് ചോദ്യമച്ച് അച്ചടിച്ച് കെട്ടുകളാക്കി ബിആർസി അഥവാ ബ്ലോക്ക് റിസോഴ്സ് സെൻറർ വഴിയാണ് സ്കൂളിലെത്തിക്കുക.

ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെയുള്ള ചോദ്യ പേപ്പർ എസ്.എസ്.കെ. വർക്ക്‌ഷോപ്പ് സംഘടിപ്പിച്ച് രണ്ട് സെറ്റ് തയ്യാറാക്കുന്നു. അതിൽ ഒന്ന് തിരഞ്ഞെടുത്ത് പ്രസ്സിലേക്കും തുടർന്ന് പ്രിന്റ് ചെയ്ത് ബി.ആർ.സി. കളിലേക്കും വിതരണം ചെയ്യുന്നു.

ഇതിനേക്കാൾ കർശനമായ രീതിയിലാണ് പൊതുപരീക്ഷകൾ നടക്കുന്നത്. ഹയർ സെക്കണ്ടറി രണ്ടാം വർഷത്തിന് അഞ്ച് സെറ്റ് ചോദ്യപേപ്പറുകളും എസ്.എസ്.എൽ.സി. യ്ക്ക് നാല് സെറ്റ് ചോദ്യപേപ്പറുകളുമാണ് തയ്യാറാക്കുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസ്സിലാണ് ഇവ പ്രിന്റ് ചെയ്യുന്നത്. എസ്.എസ്.എൽ.സി. ചോദ്യപേപ്പറുകൾ ഡി.ഇ.ഒ. ഓഫീസിലേക്കും പ്ലസ് ടു ചോദ്യപേപ്പറുകൾ പരീക്ഷാ സെന്ററുകളിലേക്കുമാണ് എത്തിക്കുന്നത്.

Content Highlights: how to prepare question papers for exams in kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us