കേരളത്തില്‍ ആദ്യമായി ക്രിയേറ്റേഴ്‌സ് ആന്റ് മാര്‍ക്കറ്റേഴ്‌സ് സമ്മിറ്റിന് കൊച്ചിയില്‍ വേദി ഒരുങ്ങുന്നു. സിഡിഎ അക്കാദമിയുടെ നേതൃത്വത്തില്‍ ജനുവരി 5 ന് സെന്റ് തെരേസാസ് കോളേജില്‍ ആണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. Metta global partnerships india ജിനു ബെന്‍ പ്രശസ്ത പാചക വിദഗ്ദ്ധന്‍ ഷെഫ് പിള്ളയുമായി ചേര്‍ന്ന് 'ബിസിനസ് പിള്ള കളിയല്ല' എന്ന സെഷെനില്‍ സംസാരിക്കും.
സിഡിഎ അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയ 1000-ല്‍ പരം അംബാസഡേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കും. മാര്‍ക്കറ്റിംഗില്‍ വന്ന മാറ്റങ്ങളും അഡ്വറ്റൈസിംഗ് സാധ്യതകളും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗങ്ങളിലും ബ്രാന്‍ഡിംഗിലും എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്രീയേറ്റീവ് ആന്റ് കണ്ടന്റ് മാര്‍ക്കറ്റിംഗില്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്നു തുടങ്ങിയ കാര്യങ്ങളിലും ചര്‍ച്ചകളും കേസ് സ്റ്റഡിയും പരിപാടിയില്‍ സംഘടിപ്പിക്കും.
മീരാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാനും സമ്മിറ്റില്‍ പങ്കെടുക്കും. കൂടാതെ brain rot എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ഡിസ്‌കഷനില്‍ മനീഷ് നാരായണന്‍, കാര്‍ത്തിക് തുടങ്ങിയവര്‍ സംസാരിക്കും. Scaling your agency efficiantly എന്ന സെഷെനില്‍ സ്‌കെച്ച് നോട്ട് സിഇഒ ശ്രീകാന്ത് പവാര്‍ ഇന്ററാക്റ്റ് ചെയ്യുന്നു.
ഒപ്പം എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന creators setting the trend എന്ന സെഷെനില്‍ എല്ലാവരുടെയും പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളായ ഗോവിന്ദ്, ചൈതന്യ പ്രകാശ്, എംഫോര്‍ ടെക്, ഇസാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും കൂടാതെ ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മിക്‌സ് വിഭാഗത്തില്‍ ബ്രാന്റ് സ്വാമി, ഫേവര്‍ ഫ്രാന്‍സിസ്, രവി നായര്‍ തുടങ്ങിയവര്‍ സംസാരിക്കും. സമ്മിറ്റിന്റെ ഭാഗമായി മികച്ച പെര്‍ഫോമഴ്സിനുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും. ശേഷം പരിപാടി കളര്‍ ഫുള്ളാക്കാന്‍ കള്‍ച്ചറല്‍പ്രോഗ്രാമുമായി Mango Steen Clubu-ഉം എത്തുന്നു.
Content Highlights: Kochi preparing for the first Creators and Marketers Summit in Kerala