
കേരളാ നിയമസഭാ റിപ്പോര്‍ട്ടര്‍ ടിവി ലീഡര്‍ഷിപ്പ് അവാര്‍ഡ് കരസ്ഥമാക്കി ARROW WINGS ACADEMY. യുവതീ യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ചിറക് വിടര്‍ത്തി വിവിധ രാജ്യങ്ങളില്‍ വേഗതയോടെ പറക്കാന്‍ സഹായിക്കുകയാണ് ARROW WINGS ACADEMY . +2 പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വൈവിധ്യങ്ങളായ തൊഴില്‍ സാധ്യതകളും, ഉന്നത വരുമാനവും നേടി കൊടുക്കുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ്, ലോജിസ്റ്റിക്, കണ്‍സ്ട്രക്ഷന്‍, ഹെല്‍ത്ത് കെയര്‍ മാനേജ്മന്റ് തുടങ്ങി ഏറെ തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍ ഉന്നത നിലവാരത്തോടെ വെറും 6 മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ പൂര്‍ത്തിയാക്കി തൊഴില്‍ നേടാനുള്ള പ്രാപ്തി ഒരുക്കുകയാണ് എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ARROW WINGS ACADEMY.
ഇന്ത്യയില്‍ ആദ്യമായി വി.ആര്‍ റിഗ് പരിശീലനം നടപ്പിലാക്കിയതും ARROW WINGS അക്കാദമി ആണ്. ഇന്ന് എറണാകുളം ജില്ലയില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കായുള്ള മികച്ച സ്ഥാപനമെന്ന നിലയില്‍ ARROW WINGS അക്കാദമി വളരുമ്പോള്‍ അതിനു പിന്നില്‍ ശക്തമായ ഒരു നേതൃനിരയുണ്ട്. ഡയറക്ടര്‍ കെ എന്‍ ജെറി രാജ്, വിപിന്‍ ആര്‍, ബിപിന്‍ ബാബു, ഷീജ എസ് എന്നിവരുടെ നേതൃ പാടവത്തിലൂടെ ഇന്ന് രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലും വിദേശത്തും തൊഴില്‍ നേടാന്‍ കഴിഞ്ഞുവെന്നത് അഭിമാനഹാര്‍ഹമാണ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൂറിലധികം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ARROW WINGS അക്കാദമിക്ക് സാധിച്ചുവെന്നുള്ളത് മറ്റൊരു നേട്ടമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ എന്ന സ്വപനം യാഥാര്‍ഥ്യമാക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് ARROW WINGS ACADEMY യുടെ 'ജോബ് ഹബ്'. വിദ്യാര്‍ത്ഥികളെ പരിശീലനത്തിന് ശേഷം അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റോടെ മികച്ച കമ്പനികളുമായി ബന്ധിപ്പിച്ച് ഉയര്‍ന്ന ശമ്പളമുള്ള ജോലികളില്‍ വേഗത്തില്‍ തൊഴില്‍ നേടുന്നതിനായി ARROW WINGS ACADEMY യുടെ ജോബ് ഹബ് സഹായിക്കുന്നു.
Content Highlights: ARROW WINGS ACADEMY bagged the Kerala Assembly Reporter TV Leadership Award