കേരളാ നിയമസഭാ റിപ്പോര്‍ട്ടര്‍ ടിവി ലീഡര്‍ഷിപ്പ് അവാര്‍ഡ് കരസ്ഥമാക്കി ബെയ്റ്റ് ഹോംസ് 4 ബില്‍ഡേഴ്‌സ് ഡയറക്ടേഴ്‌സായ ഫസലു റഹ്‌മാനും മുഹമ്മദ് നിയാസും. സ്വന്തമായി ഒരു വീട് ആഗ്രഹിക്കുന്നവര്‍ക്ക് ചെറിയ തുകയില്‍ അവരുടെ സ്വപ്നവീടുകള്‍ നിര്‍മ്മിച്ചു നല്‍കി വലിയ സ്വപ്നങ്ങള്‍ നിറവേറ്റുകയാണ് ഇന്ന് ബെയ്റ്റ് ഹോംസ് 4 ബില്‍ഡേഴ്സ്. പത്തുവര്‍ഷ വാറണ്ടിയോട് കൂടി ചുരുങ്ങിയ കാലയളവിനുള്ളില്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നുള്ളതാണ് ബെയ്റ്റ് ഹോംസ് 4 ബില്‍ഡേഴ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത. ലോണ്‍ എടുക്കുന്നതിനുള്ള നൂലാമാലകളും ഓട്ടപ്പാച്ചിലുകളും ആവശ്യമില്ലാതെ തന്നെ ഏവരുടെയും സ്വപ്ന വീടൊരുക്കാന്‍ ബെയ്റ്റ് ഹോംസ് 4 ബില്‍ഡേഴ്‌സിലൂടെ സാധിക്കുകയും ചെയ്യുന്നു.
ഫസലു റഹ്‌മാന്‍, നിയാസ് എന്നീ സുഹൃത്തുക്കളുടെ സ്വപ്നസാക്ഷാത്കാരമാണ് ഈ സംരംഭം. ഒരു വീട് നിര്‍മ്മാണത്തിന് വേണ്ട മൊത്തം തുകയുടെ പകുതി നിര്‍മ്മാണത്തിന്റെ ആദ്യഘട്ടങ്ങളിലായി ആറ് തവണയായും ബാക്കി 50 ശതമാനം തുക 50 മാസം കൊണ്ട് തിരിച്ചടക്കാനുമുള്ള സൗകര്യവുമാണ് ബെയ്റ്റ് ഹോംസ് 4 ബില്‍ഡേഴ്‌സ് ഒരുക്കുന്നത്. ആദ്യത്തെ ഒരു വര്‍ഷം കൊണ്ട് തിരിച്ചടക്കുന്നവര്‍ക്ക് 20 ശതമാനം സബ്‌സിഡിയും നല്‍കുന്നുണ്ട്.
എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ ആണ് ഇന്ന് ബെയ്റ്റ് ഹോംസ് 4 ബില്‍ഡേഴ്‌സ് നിര്‍മാണവും, സര്‍വീസും നല്‍കി വരുന്നത്. ഉടമസ്ഥര്‍ക്ക് നിര്‍മാണത്തെ കുറിച്ചുള്ള സ്ഥിതിഗതികള്‍ ഉടനടി അറിയാനാകുന്ന മൊബൈല്‍ ആപ്പ്ളിക്കേഷന്‍ ബെയ്റ്റ് ഹോംസ് 4 ബില്‍ഡേഴ്‌സ് നല്കുന്നുണ്ട്. സൈറ്റുമായി ബന്ധപ്പെട്ട ഡീറ്റെയില്‍സ്, പെമെന്റ് ഡീറ്റയില്‍സ്, നിര്‍മാണ പുരോഗതി, ഫോട്ടോ, വീഡിയോ, കൂടാതെ ജോലിക്കാരുടെ വിവരങ്ങള്‍ തുടങ്ങിയവ വളരെ കൃത്യതയോടും വ്യക്തതയോടും മനസ്സിലാക്കാന്‍ ബെയ്റ്റ് ഹോംസ് 4 ബില്‍ഡേഴ്‌സിന്റെ ആപ്പിലൂടെ സാധ്യമാകുന്നു.
വിദേശത്തുള്ളവര്‍ക്കു ക്യാമറ ആക്‌സസ്സിലൂടെ ഇരുപത്തിനാലുമണിക്കൂറും വീടിന്റെ നിര്‍മാണ പുരോഗതി വീക്ഷിക്കാനും ബന്ധപ്പെട്ടവരുമായി ഇടപെടാനും അവസരമുണ്ട്. എറണാകുളത്തിന് പുറമെ മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ, കോട്ടക്കല്‍ എന്നിവിടങ്ങളിലും ബെയ്റ്റ് ഹോംസ് 4 ബില്‍ഡേഴ്‌സിനു ബ്രാഞ്ചുകളുണ്ട്. ഇന്ന് സാധാരണക്കാര്‍ക്കും മിഡില്‍ ക്ളാസ്സുകള്‍ക്കും ബഡ്ജറ്റ് ഹോമുകളുടെ പ്രിയങ്കര നാമമായി മാറിയിരിക്കുന്നു ബെയ്റ്റ് ഹോംസ് 4 ബില്‍ഡേഴ്‌സ്.
Content Highlights: Bayt Homes 4 Builders Wins Kerala Legislative Reporter TV Leadership Award