കേരളാ നിയമസഭാ റിപ്പോര്‍ട്ടര്‍ ടിവി ലീഡര്‍ഷിപ്പ് അവാര്‍ഡ് കരസ്ഥമാക്കി ലീഡ് ഐഎഎസ് അക്കാദമി

സിവില്‍ സര്‍വീസസ് പരിശീലനരംഗത്ത് നിരവധി പുതിയ പഠനരീതികള്‍ക്ക് ലീഡ് ഐ.എ.എസ് തുടക്കമിട്ടു

dot image

കേരളാ നിയമസഭാ റിപ്പോര്‍ട്ടര്‍ ടി ടിവി ലീഡര്‍ഷിപ്പ് അവാര്‍ഡില്‍ ഈ വര്‍ഷത്തെ എഡ്യൂക്കേഷണല്‍ ചേഞ്ച് മേക്കേഴ്‌സ് അവാര്‍സ് കേരള നിയമസഭയില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട കേരളാ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറില്‍ നിന്നും ലീഡ് ഐഎഎസ് അക്കാദമിക്ക് വേണ്ടി ഡയറക്ടേഴ്‌സായ ഡോ. അനുരൂപ് സണ്ണി, ശരത്ത് എന്നിവര്‍ ഏറ്റുവാങ്ങി. റിട്ടയേര്‍ഡ് ഡി.ജി.പി. ഋഷിരാജ് സിങും ഫോര്‍മര്‍ അംബാസ്സിഡര്‍ ടി.പി. ശ്രീനിവാസനും നേതൃത്വം നല്‍കുന്ന ലീഡ് ഐ.എ.എസ്. അക്കാദമി നൂതനമായ പഠനരീതികള്‍ അവതരിപ്പിച്ചുകൊണ്ടാണ് കേരള വിദ്യാഭ്യാസരംഗത്ത് ശ്രദ്ധ നേടിയത്.

2020 കോവിഡ് കാലഘട്ടത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച ലീഡ് ഐ.എ.എസ്, കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സിവില്‍ സര്‍വീസസ് അക്കാദമിയാണ്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം 43 കുട്ടികളെ സിവില്‍ സര്‍വീസസില്‍ എത്തിച്ച്, തിരുവനന്തപുരത്തെ രാജ്യത്തെ തന്നെ സിവില്‍ സര്‍വീസസ് പരിശീലനത്തിനുള്ള സുപ്രധാന കേന്ദ്രമാക്കി മാറ്റാനും ലീഡ് ഐ.എ.എസിനായി.

സിവില്‍ സര്‍വീസസ് പരിശീലനരംഗത്ത് നിരവധി പുതിയ പഠനരീതികള്‍ക്ക് ലീഡ് ഐ.എ.എസ് തുടക്കമിട്ടു. വിദ്യാര്‍ത്ഥികളില്‍ ലോജിക്കല്‍ തിങ്കിംഗ് പ്രോത്സാഹിപ്പിക്കാനുള്ള റൗണ്ട് ടേബിള്‍ ഡിസ്‌ക്കഷന്‍സ്, ഉത്തരങ്ങള്‍ അവലോകനം ചെയ്യാനുള്ള പുതുരീതിയായ ഓണ്‍സ്‌ക്രീന്‍ കമ്പാരിറ്റീവ് ഇവാലുവേഷന്‍, ആശയവിനിമയ പാടവം വളര്‍ത്തിയെടുക്കാനുതുകുന്ന സവിശേഷമായ ഗ്രൂപ്പ് ഡിസ്‌കഷന്‍സ് എന്നിവയെല്ലാം വിദ്യാര്‍ത്ഥികളില്‍ വലിയ സ്വീകാര്യത കിട്ടിയ നവീന പഠനരീതികളാണ്.

ഇത്തരം കഴിവുകള്‍ സ്‌കൂള്‍ തലം മുതല്‍ തന്നെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ലീഡ് ഐ.എ.എസ് ജൂനിയറിന്റെ പിറവി. സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സിവില്‍ സര്‍വീസസ് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സാണ് ലീഡ് ഐ.എ.എസ് ജൂനിയര്‍. ദേശീയ വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്യുന്ന മെന്റര്‍ഷിപ്പ് പ്രോഗ്രാമാണ് ഈ കോഴ്‌സിന്റെ ഹൈലൈറ്റ്. കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സിവില്‍ സര്‍വീസ് കോച്ചിംഗ് പ്ലാറ്റ്‌ഫോമാണ് ലീഡ് ഐഎഎസ് ജൂനിയര്‍.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കഴിവുകളെന്ന് യുനെസ്‌കോ വിശേഷിപ്പിക്കുന്ന കഴിവുകളെയാണ് ലീഡ് ജൂനിയര്‍ കൃത്യമായ പാഠ്യപദ്ധതിയിലൂടെ കുട്ടികളില്‍ വളര്‍ത്തുന്നത്. ഒപ്പം ദേശീയ വിദ്യാഭ്യാസനയത്തില്‍ മുന്‍ഗണന കൊടുക്കുന്ന കഴിവുകളിലും ശ്രദ്ധവെക്കുന്നു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന ലീഡ് ഐ.എ.എസ് അക്കാദമിക്ക് ഇന്ന് മലയാളം,ഹിന്ദി,ഇംഗ്ലീഷ്,തെലുഗ്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ക്ലാസുകള്‍ നടക്കുന്നുണ്ട്.

Content Highlights: Lead IAS Academy bagged the Kerala Assembly Reporter TV Leadership Award

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us