റിപ്പോര്‍ട്ടര്‍ ടിവി യങ് ജീനിയസ് പരീക്ഷ എഴുതുന്നവരാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

റിപ്പോര്‍ട്ടര്‍ ടിവി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയായ റിപ്പോര്‍ട്ടര്‍ യങ് ജീനിയസ് അവാര്‍ഡില്‍ പങ്കെടുത്ത് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കാം

dot image

റിപ്പോര്‍ട്ടര്‍ ടിവി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയായ റിപ്പോര്‍ട്ടര്‍ യങ് ജീനിയസ് അവാര്‍ഡില്‍ പങ്കെടുത്ത് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കാം. റിപ്പോര്‍ട്ടര്‍ യങ് ജീനിയസ് പരീക്ഷയില്‍ വിജയികളാകുന്ന സ്റ്റേറ്റ്, സിബിഎസ്ഇ വിഭാഗങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും പ്രശസ്തിപത്രവുമാണ് സമ്മാനം. രണ്ടാം സമ്മാനം 5 പേര്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും, മൂന്നാം സമ്മാനം പത്ത് പേര്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും നാലാം സമ്മാനം പത്ത് പേര്‍ക്ക് സ്മാര്‍ട്ട് ഫോണുകളുമാണ്. 14 ജില്ലകളിലും മുന്നിലെത്തുന്ന 100 കുട്ടികള്‍ക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കുന്നുണ്ട്. മാത്രമല്ല, എല്ലാ ജില്ലകളിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന സ്‌കൂളിന് പ്രത്യേക പുരസ്‌കാരവുമുണ്ട്.

പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

-പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുക.

-സ്‌ക്രീനില്‍ ടൈമര്‍ ശ്രദ്ധിക്കുക.

-ഓരോ ചോദ്യവും ശ്രദ്ധാപൂര്‍വ്വം വായിച്ച് മാത്രം ഉത്തരങ്ങള്‍ നല്‍കുക.

-നെഗറ്റീവ് മാര്‍ക്കിങ് ഇല്ലാത്തതിനാല്‍ എല്ലാ ചോദ്യങ്ങളും അറ്റന്റ് ചെയ്യാന്‍ ശ്രമിക്കുക.

-എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ നല്‍കിയതിന് ശേഷം, സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക.

-നിങ്ങളുടെ ഉത്തരങ്ങള്‍ സബ്മിറ്റ് ചെയ്യുന്നത് വരെ വിൻഡോയില്‍ നിന്ന് പുറത്ത് കടക്കരുത്. അനുവദിച്ച സമയം അവസാനിക്കുന്നുവെങ്കില്‍, സിസ്റ്റം ഉത്തരങ്ങള്‍ ഓട്ടോ സബ്മിറ്റ് ചെയ്യും.

1.പരീക്ഷാ തീയതി: ജനുവരി 26

2.ദൈര്‍ഘ്യം: 60 മിനിറ്റ്

3.- രണ്ട് സ്ലോട്ടുകള്‍ ലഭ്യമാണ്:

9:00 AM to 10:00 AM

5:00 PM to 6:00 PM

ഇതില്‍ സൗകര്യപ്രദമായ ഒരു സ്ലോട്ട് തിരഞ്ഞെടുക്കാവുന്നതാണ്

4.ലോഗിന്‍ സമയം: പരീക്ഷ തുടങ്ങുന്നതിന് 1 മുമ്പ് ലോഗിന്‍ ചെയ്യുക

5.വിഷയങ്ങള്‍: പത്താം ക്ലാസ് സയന്‍സ്, ഗണിതം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്

6.മൊത്തം ചോദ്യങ്ങള്‍: 60

7.ചോദ്യ തരം: മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ (MCQs)

dot image
To advertise here,contact us
dot image