റിപ്പോര്‍ട്ടര്‍ യങ് ജീനിയസ് അവാര്‍ഡിന്റെ ആദ്യഘട്ട ഫലം പ്രഖ്യാപിച്ചു. ജനുവരി 26 ന് നടന്ന ആദ്യഘട്ട ഓണ്‍ ലൈന്‍ പരീക്ഷയുടെ ഫലം റിപ്പോര്‍ട്ടര്‍ ലൈവ് വെബ് സൈറ്റിലൂടെ അറിയാനാവും. 50 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് യങ് ജീനിയസ് അവാര്‍ഡിന്റെ രണ്ടാം ഘട്ടമായ ഓഫ് ലൈന്‍ പരീക്ഷയിലേക്ക് അര്‍ഹത നേടാനാവുന്നത്. മാര്‍ച്ച് 27 നാണ് രണ്ടാം ഘട്ട പരീക്ഷ നടക്കുന്നത്. വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളാണ്.
റിപ്പോര്‍ട്ടര്‍ യങ് ജീനിയസ് പരീക്ഷയില്‍ വിജയികളാകുന്ന സ്റ്റേറ്റ്, സിബിഎസ്ഇ വിഭാഗങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും പ്രശസ്തിപത്രവുമാണ് സമ്മാനം. രണ്ടാം സമ്മാനം 5 പേര്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും, മൂന്നാം സമ്മാനം പത്ത് പേര്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും നാലാം സമ്മാനം പത്ത് പേര്‍ക്ക് സ്മാര്‍ട്ട് ഫോണുകളുമാണ്.
14 ജില്ലകളിലും മുന്നിലെത്തുന്ന 100 കുട്ടികള്‍ക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കുന്നുണ്ട്. മാത്രമല്ല, എല്ലാ ജില്ലകളിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന സ്‌കൂളിന് പ്രത്യേക പുരസ്‌കാരവുമുണ്ട്.
ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായി നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഓഫ്‌ലൈനായും പരീക്ഷയുണ്ടാകും. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുന്നത്. റിപ്പോര്‍ട്ടര്‍ ഹെഡ് ഓഫീസില്‍ വച്ച് നടത്തുന്ന ലൈവ് ഇവന്റിലായിരിക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്.
Content Highlights: reporter young genius award result today