![search icon](https://www.reporterlive.com/assets/images/icons/search.png)
ബെംഗളൂരുവിലെ ഒരു പ്രശസ്തമായ ഐടി സ്ഥാപനത്തിലേക്കുള്ള ഉദ്യോഗാര്‍ത്ഥിയുടെ അഭിമുഖപരീക്ഷ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു നടന്നത്. ഇതിന് പിന്നാലെ ഡോക്യുമെന്റ് വെരിഫിക്കേഷനും നടന്നു. എന്നാല്‍ പിന്നീട് മാസങ്ങളോളം കമ്പനിയില്‍ നിന്ന് മറ്റ് അറിയിപ്പുകളൊന്നും ലഭിച്ചില്ല. ഇക്കഴിഞ്ഞ ജനുവരിയിലാണ് കമ്പനിയില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ ലഭിക്കുന്നത്. പക്ഷെ വാഗ്ദാനം ചെയ്ത പോസ്റ്റിന് പകരം ഇതിലും താഴെയുള്ള പോസ്റ്റിലേക്കാണ് നിയമിച്ചിരിക്കുന്നത്. നിലവിലെ ശമ്പളത്തിന്റെ 87 ശതമാനം വര്‍ധനവാണ് വാഗ്ദാനം. പക്ഷെ ട്വിസ്റ്റ് അവിടെയല്ല, ഈ ഓഫര്‍ സ്വീകരിക്കാന്‍ ഉദ്യോഗാര്‍ത്ഥി മടിക്കുകയായിരുന്നു. കുറഞ്ഞ നിലവാരത്തിലുള്ള ഓഫറെന്നാണ് ഇയാള്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്ത് ചെയ്യണമെന്ന് അഭിപ്രായം ചോദിച്ച് ഇയാള്‍ റെഡ്ഡിറ്റില്‍ പബ്ലിഷ് ചെയ്ത പോസ്റ്റ് വൈറലാണ്.
ജനുവരിയില്‍ താനുമായി ബന്ധപ്പെട്ട എച്ച്ആര്‍ പുതിയ പോസ്റ്റിനെ കുറിച്ച് സംസാരിച്ചുവെന്നും പെട്ടെന്ന് തീരുമാനമറിയിക്കാന്‍ നിര്‍ദേശിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു. സാലറിക്കൊപ്പം അഞ്ച് ലക്ഷം ബോണസും വാഗ്ദാനമുണ്ട്. എന്നാല്‍ ഇക്കാര്യം ഓഫര്‍ ലെറ്ററില്‍ പരാമര്‍ശിച്ചിട്ടില്ല. തന്നെ കമ്പനി കബളിപ്പിക്കുന്നതാണോ എന്ന് സംശയമുണ്ടെന്നും ഒരു വര്‍ഷം കഴിഞ്ഞ് ബോണസ് തന്നില്ലെങ്കില്‍ എന്തുചെയ്യുമെന്നും ഉദ്യോഗാര്‍ത്ഥി ചോദിക്കുന്നു. ഈ കമ്പനിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ പറയണമെന്നും ആവശ്യമുണ്ട്.
നിരവധി പേരാണ് ഉദ്യോഗാര്‍ത്ഥിയുടെ പോസ്റ്റിന് മറുപടിയുമായി എത്തിയത്. കമ്പനി ഓഫര്‍ ചെയ്യുന്ന പാക്കേജ് ഇന്‍ഡസ്ട്രിയിലെ തന്നെ മികച്ചതാണെന്നും കണ്ണും പൂട്ടി സ്വീകരിക്കാനുമാണ് ചിലര്‍ പറയുന്നത്. ഇത്ര നല്ല ഓഫര്‍ കിട്ടിയിട്ടും സ്വീകരിക്കാത്ത ഉദ്യോഗാര്‍ത്ഥിയെ ചിലര്‍ വിമര്‍ശിക്കുന്നുമുണ്ട്.
Content Highlights: Candidate Finally Receives Offer From HR After 3 Months, Disappointed By 87% Hike In Salary