ഫെബ്രുവരി 10 മുതല്‍ മെറ്റയില്‍ പിരിച്ചുവിടല്‍; രാവിലെ അഞ്ചുമുതല്‍ അറിയിപ്പെത്തും

മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത 5 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നതായി കഴിഞ്ഞ മാസം മെറ്റ പ്രഖ്യാപിച്ചിരുന്നു.

dot image

മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി ഫെബ്രുവരി 10 മുതല്‍ ആരംഭിക്കുമെന്ന് മെറ്റ അറിയിച്ചു. ഫെബ്രുവരി 10ന് രാവിലെ അഞ്ചുമണി മുതല്‍ ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് മെയില്‍ മുഖേന ലഭ്യമാകും. പതിവിനുവിപരീതമായി ഫെബ്രുവരി 10ന് ഓഫിസ് തുറന്നുപ്രവര്‍ത്തിക്കുമെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മെറ്റയിലെ മനുഷ്യവിഭവശേഷി മേധാവി ജാനല്ലെ ഗെയ്‌ലിന്റെ പോസ്റ്റ് ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മെഷീന്‍ ലേണിങ് എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്ന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പിരിച്ചുവിടല്‍ നടപടികളും ആരംഭിച്ചിരിക്കുന്നത്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളിലെ ജീവനക്കാരെ പ്രാദേശിക നിയമപ്രകാരം പിരിച്ചുവിടാന്‍ മെറ്റയ്ക്ക് സാധിക്കില്ല. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഫെബ്രുവരി 11-18ന് ഇടയില്‍ പിങ്ക് സ്ലിപ് കൈമാറും.

മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത 5 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നതായി കഴിഞ്ഞ മാസം മെറ്റ പ്രഖ്യാപിച്ചിരുന്നു.

Content Highlights: Meta prepares for layoffs on February 10

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us