H-1B വിസ പ്രാരംഭ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും; കൂടുതല്‍ വിവരങ്ങള്‍ അറിയാം

H-1B വിസ എന്നത് ഒരു നോണ്‍-ഇമിഗ്രന്റ് വിസയാണ്

dot image

2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള H-1B വിസകള്‍ക്കുള്ള പ്രാരംഭ രജിസ്‌ട്രേഷന്‍ കാലയളവ് മാര്‍ച്ച് 7 ന് ആരംഭിച്ച് മാര്‍ച്ച് 24 ന് അവസാനിക്കുമെന്ന് ഫെഡറല്‍ ഏജന്‍സി അറിയിച്ചു. ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ യുഎസിലേക്ക് ആകര്‍ഷിക്കുന്ന എച്ച്-1ബി വിസകളുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ നിന്ന് ഓരോ വർഷവും നിരവധി പേരാണ് എച്ച്-1ബി വിസകളില്‍ യുഎസിലേക്ക് എത്തുന്നത്.

എന്താണ് H-1B വിസ?

H-1B വിസ എന്നത് ഒരു നോണ്‍-ഇമിഗ്രന്റ് വിസയാണ്, പല മേഖലകളില്‍ വൈദഗ്ദ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്നതാണ് ഈ വിസ.

എച്ച്-1ബി വിസയ്ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 215 യുഎസ് ഡോളറാണ്. 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള H-1B വിസകള്‍ക്കുള്ള പ്രാരംഭ രജിസ്‌ട്രേഷന്‍ കാലയളവ് മാര്‍ച്ച് 7 ന് ഉച്ചയ്ക്ക് (ഇന്ത്യന്‍ സമയം രാത്രി 10:30) ആരംഭിച്ച് മാര്‍ച്ച് 24ന് ഉച്ച വരെ (ഇന്ത്യന്‍ സമയം രാത്രി 10:30) നീണ്ടുനില്‍ക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) ബുധനാഴ്ച അറിയിച്ചു.

ഈ കാലയളവില്‍, അപേക്ഷകരും പ്രതിനിധികളും ഒരു USCIS ഓണ്‍ലൈന്‍ അക്കൗണ്ട് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുകയും അനുബന്ധ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കുകയും വേണം. 2025 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച ഗുണഭോക്തൃ കേന്ദ്രീകൃത തിരഞ്ഞെടുപ്പ് പ്രക്രിയയായിരിക്കും 2026 സാമ്പത്തിക വര്‍ഷത്തെ H-1B പരിധിയില്‍ ഉള്‍പ്പെടുത്തുകയെന്ന് USCIS അറിയിച്ചു. യുഎസ് സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ 1നാണ് ആരംഭിക്കുന്നത്.

Content Highlights: H-1B Visa Initial Registration Period To Begin From Next Month

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us