കേരളത്തിലെ വിദ്യാര്‍ത്ഥികളെ കണക്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിതാ ഒരവസരം

റിപ്പോര്‍ട്ടര്‍ ടി വിയും മൈക്രോടെക്കും ചേര്‍ന്ന് പ്രീമിയം എഡ്യുക്കേഷന്‍ എക്സ്പോ 'ദ കരിയര്‍ ജേര്‍ണി' സംഘടിപ്പിക്കുന്നു

dot image

പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി കഴിഞ്ഞ ഇനി മുന്നോട്ട് എന്ത് എന്ന് ആലോചിച്ചു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ ഒരു വാതില്‍ തുറന്നു കൊടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണോ നിങ്ങള്‍? നിങ്ങള്‍ നല്‍കുന്ന കോഴ്സുകളും അവസരങ്ങളും വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനിതാ ഒരു സുവര്‍ണാവസരം. ഓരോ സ്ഥാപനങ്ങളും നല്‍കുന്ന കോഴ്സുകള്‍, അവയുടെ പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പതിനായിരകണക്കിന് വിദ്യാര്‍ത്ഥികളിലേക്കും അവരുടെ മാതാപിതാക്കളിലേക്കും എത്തിക്കാന്‍ അവസരമൊരുക്കി റിപ്പോര്‍ട്ടര്‍ ടിവിയും മൈക്രോടെക്കും.

ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ പ്രേക്ഷകപ്രീതി നേടി, ടി ആര്‍ പി റേറ്റിങില്‍ തങ്ങളുടേതായ ആധിപത്യം നിലനിര്‍ത്തിപ്പോരുന്ന റിപ്പോര്‍ട്ടര്‍ ടിവിയും കഴിഞ്ഞ പതിനാല് വര്‍ഷമായി ഇന്ത്യയിലും വിദേശത്തും എഡ്യുക്കേഷന്‍ എക്സിബിഷന്‍ നടത്തുന്ന മൈക്രോടെക്കും ചേര്‍ന്നാണ് ഏപ്രില്‍ 4 മുതല്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ പ്രീമിയം എഡ്യുക്കേഷന്‍ എക്സ്പോ 'ദ കരിയര്‍ ജേര്‍ണി' സംഘടിപ്പിക്കുന്നത്.

ഈ എക്സ്പോയില്‍ യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍, എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സ്, സ്റ്റഡി എബ്രോഡ് കണ്‍സള്‍ട്ടന്‍സ് തുടങ്ങിയ ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മികച്ച ഒരു അവസരമായിരിക്കും ഈ ഒരു എക്സിബിഷനില്‍ പങ്കെടുക്കുന്നത്. സ്പോട്ട് അഡ്മിഷനും ഈ എക്സിബിഷനില്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വിദ്യാഭ്യാസ വിദഗ്ദര്‍, സെലിബ്രിറ്റി സ്പീക്കേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌ക്ഷന്‍സും എക്സിബിഷന്റെ ഭാഗമായി നടത്തപ്പെടും. കേരളത്തിലെ വിദ്യാര്‍ത്ഥികളെ കണക്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കോളേജുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ഇത് ഒരു മികച്ച അവസരമായിരിക്കും.

Content Highlights: Premium Education Expo organizes 'The Career Journey'

dot image
To advertise here,contact us
dot image