മലയാളത്തിലും പരീക്ഷ എഴുതാം; കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് വിജ്ഞാപനം മാര്‍ച്ച് ഏഴിന്

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് തെരഞ്ഞെടുപ്പിനായി മാര്‍ച്ച് ഏഴിന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് പിഎസ്‌സി

dot image

മാര്‍ച്ച് ഏഴിന് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് തെരഞ്ഞെടുപ്പിനായി വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് പിഎസ്‌സി. 2026 ഫെബ്രുവരി 16ന് പ്രാഥമിക പരീക്ഷയും അന്തിമപരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ 14ന് കെഎഎസ് തെരഞ്ഞെടുപ്പിന് ഒറ്റഘട്ടമായി നൂറ് മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പര്‍ അടങ്ങിയ പ്രാഥമിക പരീക്ഷ നടക്കും. ഒക്ടോബര്‍ 17, 18 തീയതികളില്‍ 100 മാര്‍ക്ക് വീതമുള്ള 3 പേപ്പര്‍ അടങ്ങിയ അന്തിമ വിവരണാത്മക പരീക്ഷ നടത്തുമെന്നും പിഎസ്‌സി അറിയിച്ചു.

2026 ജനുവരിയില്‍ അഭിമുഖം പൂര്‍ത്തിയാക്കി ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്രാഥമിക പരീക്ഷയുടെയും അന്തിമ പരീക്ഷയുടെയും സിലബസ് വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണത്തെ കെഎഎസ് തെരഞ്ഞെടുപ്പിന്റെ സിലബസാണ് പ്രാഥമിക, അന്തിമ പരീക്ഷകള്‍ക്ക് തീരുമാനിച്ചിട്ടുള്ളത്.

പ്രാഥമിക പരീക്ഷയിലും അന്തി മ പരീക്ഷയിലും ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തമിഴ്, കന്നട പരിഭാഷയും ലഭ്യമാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ ഉത്തരം എഴുതുവാനും അവസരം നല്‍കുമെന്നും പിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Content Highlights: written in malayalam kerala administrative service notification on march 7

dot image
To advertise here,contact us
dot image