പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷന്‍ ആരംഭിച്ചു; നടപടിക്രമങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷന്‍ പ്രക്രിയ ആരംഭിച്ചു

dot image

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷന്‍ പ്രക്രിയ ആരംഭിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ ആയ pminternship.mca.gov.in സന്ദര്‍ശിച്ച് വേണം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. 10-ാം ക്ലാസ് അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യത പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ബിരുദ, ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അപേക്ഷകര്‍ 21 നും 24 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 12 ആണ്.

ഓണ്‍ലൈനായി അപേക്ഷ നല്‍കുന്ന രീതി :

pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക

'PM Internship Scheme 2025 registration forms' എന്ന ലിങ്കിലേക്ക് നാവിഗേറ്റ് ചെയ്യുക

സ്വയം രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യുക

വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കി പോര്‍ട്ടല്‍ വഴിയുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക.

ആവശ്യമായ രേഖകള്‍

ആധാര്‍ കാര്‍ഡ്

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍

സമീപകാല പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (ഓപ്ഷണല്‍)

Content Highlights: pm internship scheme 2025 registration begins

dot image
To advertise here,contact us
dot image