
യുഎഇയില്‍ ഫ്രീലാന്‍സ് ജോലികള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു ദിവസം 3600 ദിര്‍ഹം അതായത് 85000 രൂപ വരെയാണ് ഫ്രീലാന്‍സ് ജോലികള്‍ ചെയ്ത് ആളുകള്‍ സമ്പാദിക്കുന്നത്.
കാര്‍ഡ് പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ്, പ്രോജക്ട് ആന്‍ഡ് പ്രോഡക്ട് മാനേജ്‌മെന്റ്, ഡാറ്റ അനലെറ്റിക്‌സ്, ബിസിനസ് ഡവലപ്‌മെന്റ്, റിസ്‌ക് മാനേജ്‌മെന്റ് എന്നിവയൊക്കെയാണ് യുഎഇ യില്‍ ഏറ്റവും ഡിമാന്റുളള ജോലികള്‍. ദിവസ ശമ്പളമായി 1,100 ദിര്‍ഹം( 26,126.56 )രൂപ മുതലുണ്ട്.
2025ലെ ടാലന്റ് ഓണ്‍ ഡിമാന്റ് റിപ്പോര്‍ട്ട് പ്രകാരം മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയിലെ ഫ്രീലാന്‍സ് രജിസ്‌ട്രേഷനുകള്‍ കഴിഞ്ഞ വര്‍ഷം 78 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം നല്‍കുക.
വിദേശികള്‍ക്ക് ഫ്രീലാന്‍സ് ജോലി ചെയ്യാന്‍ കഴിയുമോ എന്നത് പലര്‍ക്കുമുളള സംശയമാണ്. ഫ്രീലാന്‍സ് ജോലി ചെയ്യുന്നവര്‍ക്ക് യുഎഇ ഒന്നിലധികം വിസ, റെസിഡന്‍സി ഓപ്ഷനുകള്‍ വാഗ്ധാനം ചെയ്യുന്നുണ്ട്. സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ ഫ്രീലാന്‍സര്‍മാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും 2022 ല്‍ അഞ്ച് വര്‍ഷത്തെ ഗ്രീന്‍ വിസ രാജ്യം അവതരിപ്പിച്ചിരുന്നു.
Content Highlights :Earn up to Rs 85,000 a day, opportunities are increasing in Dubai