വിദേശ വിദ്യാഭ്യാസം സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍? ഇതാ ഒരു സുവര്‍ണാവസരം

വിദേശ വിദ്യാഭ്യാസ മേള 2025 സംഘടിപ്പിക്കാനൊരുങ്ങി ഗ്ലോബല്‍ സ്റ്റഡി ലിങ്ക്

dot image

വിദേശ രാജ്യങ്ങളില്‍ മികച്ച വിദ്യാഭ്യാസം സ്വപ്‌നം കാണുന്നവര്‍ക്കായി വിദേശ വിദ്യാഭ്യാസ മേള 2025 സംഘടിപ്പിക്കാനൊരുങ്ങി ഗ്ലോബല്‍ സ്റ്റഡി ലിങ്ക്. മാര്‍ച്ച് 19,202,21 തീയതികളില്‍ കേരളത്തിലെ ഗ്ലോബല്‍ ലിങ്ക് അക്കാദമിയുടെ കേരളത്തിലെ എല്ലാ ഓഫീസുകളില്‍ വച്ച് മേള സംഘടിപ്പിക്കും. രാവിലെ 10 മണിക്കാണ് പരിപാടി ആരംഭിക്കുക.

യുഎസ്എ, യുകെ, ഓസ്ട്രേലിയ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളില്‍ പഠിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും കരിയര്‍ ലക്ഷ്യങ്ങള്‍ക്കും അനുയോജ്യമായ പ്രോഗ്രാമുകള്‍ കണ്ടെത്തുക. തുടങ്ങിയ കാര്യങ്ങളൊക്കെ ഈ വിദ്യാഭ്യാസ മേളയിലൂടെ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. നിങ്ങളുടെ എല്ലാ സംശയങ്ങളും വ്യക്തമായ മറുപടിയുമായി എത്തുന്നത് ഗ്ലോബല്‍ സ്റ്റഡി ലിങ്കിന്റെ കൗണ്‍സിലര്‍മാരാണ്.

മികച്ച ആഗോള സര്‍വകലാശാലകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ വിദ്യാഭ്യാസ മേളയിലൂടെ മനസിലാക്കാന്‍ സാധിക്കും.സ്‌കോളര്‍ഷിപ്പുകളെയും അതുപൊലെ നിങ്ങള്‍ക്ക് താങ്ങാനാവുന്ന ഫീസിലുള്ള പഠന ഓപ്ഷനുകളെയും കുറിച്ച് അറിയാന്‍ സാധിക്കും. പാര്‍ട്ട് ടൈം ആയിട്ടുള്ള ജോലി അവസരങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഈ മേളയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ മൂല്യനിര്‍ണ്ണയത്തിനായി അവരുടെ അക്കാദമിക് രേഖകള്‍ കൊണ്ടുവരണം.

Content Highlights: abroad study with Global Study Link

dot image
To advertise here,contact us
dot image