കരിയര്‍ ജേര്‍ണി 2025 ലൂടെ നിങ്ങളുടെ ഭാവി കണ്ടെത്തൂ…

പ്ലസ്ടുവിന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരമായി കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ എഡ്യുക്കേഷന്‍ എക്‌സ്‌പോ 10 ജില്ലകളിലായി നടക്കാന്‍ പോവുകയാണ്

dot image

റിപ്പോര്‍ട്ടര്‍ ടിവിയും മൈക്രോടെക്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ എഡ്യുക്കേഷണല്‍ എക്‌സ്‌പോയുടെ ഭാഗമാകൂ..

പ്ലസ്ടുവിന് ശേഷം എന്ത് പഠിക്കണം ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്നത് പല വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കയുള്ള കാര്യമാണ്. പലരോടും അഭിപ്രായം ചോദിച്ചും വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞും ഒക്കെയാണ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതും. എന്നാല്‍ ഇനി അക്കാര്യത്തെക്കുറിച്ചോര്‍ത്ത് കണ്‍ഫ്യൂഷന്‍ വേണ്ട. പ്ലസ്ടുവിന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരമായി കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ എഡ്യുക്കേഷന്‍ എക്‌സ്‌പോ 10 ജില്ലകളിലായി നടക്കാന്‍ പോവുകയാണ്.

റിപ്പോര്‍ട്ടര്‍ ടിവിയും മൈക്രോടെക്കും(Microtec) ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ എഡ്യുക്കേഷന്‍ എക്‌സ്‌പോയിലൂടെ നിങ്ങള്‍ക്ക് മികച്ച കരിയര്‍ തിരഞ്ഞെടുക്കാം. ഇതിലൂടെ വിവിധ തൊഴില്‍ സാധ്യതകളെക്കുറിച്ച് അറിയാനും മികച്ച സര്‍വ്വകലാശാലകള്‍ കണ്ടെത്താനും നിങ്ങളുടെ ഭാവിക്ക് ആവശ്യമായ തീരുമാനങ്ങളെടുക്കാനും സാധിക്കും. കരിയര്‍ ജേര്‍ണി 2025 ലൂടെ നിങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന കരിയര്‍ ഓപ്ഷനുകള്‍ കണ്ടെത്താനും പുതിയ വിദ്യാഭ്യാസ ട്രെന്‍ഡുകളെക്കുറിച്ച് ഉള്‍ക്കാഴ്ച നേടാനും അവസരം ലഭിക്കും.

മികച്ച കോഴ്‌സുകളും അവസരങ്ങളും

എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, AI & ഡാറ്റാ സയന്‍സ്, റോബോട്ടിക്‌സ് ,മെഡിക്കല്‍ & ഹെല്‍ത്ത് കെയര്‍, MBBS, നഴ്‌സിംഗ്, ഫിസിയോതെറാപ്പി, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്‌നോളജി, പാരാമെഡിക്കല്‍ കോഴ്‌സുകള്‍, ഡെന്റിസ്ട്രി, ക്രിയേറ്റീവ് ആര്‍ട്‌സ് & ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, ആനിമേഷന്‍, ഡിജിറ്റല്‍ മീഡിയ, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ കോഴ്‌സുകളെക്കുറിച്ചുളള വിവരങ്ങള്‍ അറിയാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും.

എഡ്യുക്കേഷണല്‍ എക്‌സ്‌പോ നടക്കുന്നയിടങ്ങള്‍

മെയ് 8 ന് തൃശൂര്‍ HYATT REGENCY, മെയ് 9 ന് പാലക്കാട് PRASANNALAKSHMI), മെയ് 12 ന് മലപ്പുറം OPS CONVENTION CENTER KOTTAKKAL, മെയ് 13 ന് കണ്ണൂര്‍ EK NAYANAR CONVENTION CENTER , മെയ് 15 ന് വയനാട് CHANDRAGIRI AUDITORIUM , മെയ് 16 കോഴിക്കോട് KANDANKULAM JUBILEE HALL, മെയ് 19 ന് എറണാകുളത്ത് MARRIOTT COCHIN , മെയ് 20 ന് കോട്ടയത്ത് WINDSOR CASTLE , മെയ് 22 ന് തിരുവനന്തപുരം O BY TAMARA , മെയ് 23 ന് കൊല്ലം LEELA RAVIS HOTEL എന്നിവിടങ്ങളില്‍ വെച്ചാണ് എഡ്യുക്കേഷന്‍ എക്‌സ്‌പോ നടക്കുന്നത്.

Content Highlights: Discover your future through Career Journey 2025

dot image
To advertise here,contact us
dot image