
എല്ലാവര്‍ക്കും അവരവര്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന മേഖലകളുണ്ടാവാം. എന്നാല്‍ പുതിയ കാലത്തെ ടെക്നോളജികളും അറിവുകളും എന്തിനേറെ തൊഴില്‍ സാധ്യതകള്‍ വരെ മാറിക്കൊണ്ടിരിക്കുകയാണ്. മാറുന്ന കാലഘട്ടത്തില്‍ എന്ത് കോഴ്സ് പഠിച്ചാലാണ് നിങ്ങള്‍ക്ക് നല്ല ജോലിയും വരുമാനവും മികച്ച ജീവിതവും ഉണ്ടാവുക എന്നത് ചോദ്യചിഹ്നമായിരിക്കും. എവിടെനിന്നെങ്കിലും ഇത്തരം സംശയങ്ങള്‍ക്ക് ആധികാരികമായി അറിവ് ലഭിച്ചിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ.
എന്നാല്‍ അതിനുളള ഉത്തരമാണ് റിപ്പോര്‍ട്ടര്‍ ടിവിയും മൈക്രോടെക്കും(Microtec) ചേര്‍ന്ന് നടത്തുന്ന കരിയര്‍ എക്സ്പോയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. പ്ലസ്ടുവിന് ശേഷം എന്ത് പഠിക്കണം, ഏത് കോഴ്സ് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഈ എഡ്യുക്കേഷന്‍ എക്സ്പോയിലൂടെ നിങ്ങള്‍ക്ക് ലഭിക്കും.
മെഡിസിന്‍, എഞ്ചിനീയറിംഗ്, ബിസിനസ്സ് അല്ലെങ്കില്‍ ക്രിയേറ്റീവ് ഫീല്‍ഡുകള്‍ എന്നിവയില്‍ താല്‍പ്പര്യമുള്ളവരാണെങ്കില്‍, നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള ശരിയായ കോഴ്സ് കണ്ടെത്താനുള്ള വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും.
മികച്ച സര്‍വ്വകലാശാലകളെയും കോളേജുകളെയും നേരിട്ട് ബന്ധപ്പെടുകയും അവരുടെ കോഴ്സുകള്‍, പ്രവേശന നടപടിക്രമങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ സാധിക്കും.
എന്ത് പഠിക്കണം എന്നുള്ളതിനെക്കുറിച്ചും നല്ല കോഴ്സുകളെക്കുറിച്ചും തീരുമാനങ്ങള്‍ എടുക്കാന്‍ വിദഗ്ധരില്‍ നിന്ന് കരിയര്‍ ഉപദേശം നേടാന്‍ ഇവിടെനിന്ന് കഴിയും.
മെയ് 8 ന് തൃശൂര്‍ HYATT REGENCY, മെയ് 9 ന് പാലക്കാട് PRASANNALAKSHMI), മെയ് 12 ന് മലപ്പുറം OPS CONVENTION CENTER KOTTAKKAL, മെയ് 13 ന് കണ്ണൂര്‍ EK NAYANAR CONVENTION CENTER , മെയ് 15 ന് വയനാട് CHANDRAGIRI AUDITORIUM , മെയ് 16 കോഴിക്കോട് KANDANKULAM JUBILEE HALL, മെയ് 19 ന് എറണാകുളത്ത് MARRIOTT COCHIN , മെയ് 20 ന് കോട്ടയത്ത് WINDSOR CASTLE , മെയ് 22 ന് തിരുവനന്തപുരം O BY TAMARA , മെയ് 23 ന് കൊല്ലം LEELA RAVIS HOTEL എന്നിവിടങ്ങളില്‍ വച്ചാണ് എഡ്യുക്കേഷന്‍ എക്‌സ്‌പോ നടക്കുന്നത്.
Content Highlights :Participate in the Career Expo organized by Reporter TV and Microtech