
ലോകത്തിലെ ഏറ്റവും പ്രാമുഖ്യവും വെല്ലുവിളികളുമുള്ള പരീക്ഷകളിലൊന്നാണ് സിവില്‍ സര്‍വീസ് പരീക്ഷ. പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിങ്ങനെ നിരവധി ഘട്ടങ്ങളിലൂടെയാണ് പരീക്ഷ പുരോഗമിക്കുന്നത്. ഈ പരീക്ഷയിൽ വിജയിക്കാൻ വേണ്ടത് സമഗ്രമായ പഠനരീതി, കഠിനപരിശ്രമം, അതിനൊപ്പം തന്നെ ശരിയായ മാർഗനിർദ്ദേശവുമാണ്. ഇവിടെയാണ് ഒരു നല്ല സിവിൽ സർവീസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്നത്.
10 വർഷത്തിലേറെക്കാലമായി സിവിൽ സർവീസ് പരിശീലനരംഗത്ത് പ്രവർത്തിക്കുന്ന iLearn IAS, 300-ലേറെ വിദ്യാർത്ഥികളെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ്. 2025 ലെ സിവിൽ സർവീസ് പരീക്ഷയിൽ, iLearn IAS ന്റെ അഞ്ച് വിദ്യാർത്ഥികൾ ടോപ്പ് 100-ൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അതിലധികം സന്തോഷം, ഇവരിൽ എല്ലാവരും സ്ത്രീകളാണ് - മാളവിക ജി നായർ – AIR 45, നന്ദന ജി പി – AIR 47, സോനെറ്റ് ജോസ് – AIR 54, റീനു ആന്ന മാത്യു – AIR 81, ദേവിക പ്രിയദർശിനി – AIR 95.
സിവിൽ സർവീസ് കോച്ചിംഗ് സെന്റർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?
ഒരു വിദ്യാർത്ഥി കോച്ചിംഗ് സെന്റർ തിരഞ്ഞെടുക്കുമ്പോൾ ഈ ചോദ്യങ്ങൾ ചോദിക്കണം:
വിദ്യാർത്ഥികൾ അവരുടെ വിലപ്പെട്ട സമയമാണ് ഈ പരീക്ഷക്കായി മാറ്റിവെക്കുന്നത്. അതിനാൽ ശരിയായ തിരഞ്ഞെടുപ്പ് നിർണായകമാണ്. iLearn IAS ഈ എല്ലാ മാനദണ്ഡങ്ങൾക്കും പൂർണ്ണമായി അനുയോജ്യമാണ്.
എന്താണ് iLearn IAS നെ വ്യത്യസ്തം ആക്കുന്നത്?
ഒറ്റ ശ്രമത്തിൽ പരീക്ഷ വിജയിക്കുക വലിയ നേട്ടം തന്നെയാണ്. എന്നാൽ, വിജയത്തിനായി ചിലപ്പോല് കൂടുതൽ ശ്രമങ്ങൾ ആവശ്യമാകാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, iLearn IAS തുടർച്ചയായ പിന്തുണാ സംവിധാനമാണ് നൽകുന്നത്. ഒരു വിദ്യാർത്ഥി Prelims cum Mains (PCM) കോഴ്‌സിൽ ചേർന്നാൽ, പിന്നീട് പരീക്ഷ എഴുതുമ്പോൾ പ്രിലിംസ്, മെയിൻസ് ടെസ്റ്റുകൾക്ക് സൗജന്യമായും, കൂടാതെ ഇന്റർവ്യൂ ഗൈഡൻസും ലഭിക്കും വിജയിക്കുവോളം ശക്തമായ പിന്തുണ ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്.
കേരള സിവിൽ സർവീസിലെ പ്രബലമായ ഉദ്യോഗസ്ഥർ iLearn IAS-നിൽ നിന്നാണ് അവരുടെ യാത്ര ആരംഭിച്ചത്:
അർജുൻ പാണ്ഡ്യൻ IAS – (കളക്ടർ, തൃശൂർ)
ആൽഫ്രഡ് ഒ വി IAS – (സബ്‌കളക്ടർ, തിരുവനന്തപുരം)
ജയകൃഷ്ണൻ വി എം IAS – (സബ്‌കളക്ടർ, ദേവികുളം)
മിഥുൻ പ്രേംരാജ് IAS – (സബ്‌കളക്ടർ, ഒറ്റപ്പാലം)
ഗൗതമരാജ് IAS – (അസിസ്റ്റന്റ് കളക്ടർ, വയനാട്)
നിങ്ങളുടെ സ്വപ്നം തിരിച്ചറിയുന്ന, വിജയമായി മാറ്റുന്ന ഒരു സംഘം – അതാണ് iLearn IAS.
content highlights : iLEARN IAS flies the flag of victory in the 2025 Civil Services Exam