സ്റ്റൈപ്പന്‍ഡോടു കൂടി പാരാമെഡിക്കല്‍ പഠനം ആഗ്രഹം ഉണ്ടോ? എങ്കില്‍ അവസരമുണ്ട്

കരിയര്‍ ജേര്‍ണിയില്‍ പങ്കെടുത്താല്‍ പ്രസിഡന്‍സി പ്രതിനിധികളുമായി നേരിട്ട് കണ്ടുമുട്ടാം

dot image

കരിയര്‍ ജേര്‍ണിയില്‍ പങ്കെടുത്താല്‍ പ്രസിഡന്‍സി പ്രതിനിധികളുമായി നേരിട്ട് കണ്ടുമുട്ടാംസ്റ്റൈപ്പന്‍ഡോടു കൂടി പാരാമെഡിക്കല്‍ പഠനം ആഗ്രഹം ഉണ്ടോ? എങ്കില്‍ ബാംഗ്ലൂരില്‍ അവസരമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച 50 വര്‍ഷത്തെ പാരമ്പര്യമുള്ള ബാംഗ്ലൂരിലെ പ്രസിഡന്‍സി യുണിവേഴ്സ്റ്റിയുടെ ക്യാമ്പസിലാണ് സ്‌റ്റൈപ്പന്‍ഡിനൊപ്പം പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിക്കാന്‍ അവസരം.

ഡോക്ടര്‍ക്കൊപ്പം ജോലി

രോഗനിര്‍ണയം, ചികിത്സ തുടങ്ങിയ മേഖലകളില്‍ ഡോക്ടര്‍മാരുമൊത്ത് അവരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നവരാണ് പാരാമെഡിക്കല്‍ ആരോഗ്യപ്രവര്‍ത്തകര്‍. കിടത്തി ചികിത്സയില്ലാത്ത ക്ലിനിക്കുകള്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍വരെ ഇവര്‍ക്ക് തൊഴില്‍ ലഭിക്കാം. ഇവയില്‍ ചില മേഖലകള്‍ ആശുപത്രിയോടുചേര്‍ന്നു മാത്രം തൊഴിലവസരങ്ങള്‍ നല്‍കുമ്പോള്‍ മറ്റുചിലത് സ്വകാര്യപ്രാക്ടീസിനും സംരംഭ കത്വത്തിനും അവസരമൊരുക്കുന്നു. ബി എസ് സി എം എല്‍ ടി, ബി എസ്.സി ഫിസിയോതെറാപ്പി, ബി എസ്. സി അനസ്‌ത്യേഷ ഓപ്പറേഷന്‍ ടെക്‌നാളജി,ബി എസ്. സി കാര്‍ഡിയാക് കെയര്‍ ടെക്‌നാളജി, ബി എസ്.സി മെഡിക്കല്‍ ഇമേജിംങ് ടെക്‌നാ ളജി, ബി എസ്. സി റേഡിയോളജി, തുടങ്ങിയ കോഴ്‌സുകളാണ് പ്രസിഡന്‍സി യുണിവേഴ്സ്റ്റിയിലുള്ളത്.

സ്‌റ്റൈപ്പന്‍ഡിന് പുറമെ പ്രസിഡന്‍സി യൂണിവേഴ്സ്റ്റിയില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് ഉറപ്പായും ജോലി വാഗ്ദാനം ചെയ്യുന്നു. ബാംഗ്ലൂരിലെ യെലഹങ്കയിലെ ഇത്ഗാല്‍പുരയില്‍ 100 ഏക്കറുകളിലായി പരന്ന് കിടക്കുന്ന പ്രസിഡന്‍സി സര്‍വകലാശാല ഹരിതാഭ ഭംഗി കൊണ്ടും ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. ഉന്നത വൈദഗ്ധ്യമുള്ളതും വ്യവസായ ആഭിമുഖ്യം പുലര്‍ത്തുന്നതും നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ളതുമായ ഈ സര്‍വകലാശാലയിലെ കോഴ്‌സുകള്‍ വിദ്യാര്‍ഥികളുടെ തൊഴില്‍ക്ഷമത ഉറപ്പ് വരുത്തുന്നു.

ഔട്ട്കം അധിഷ്ഠിത വിദ്യാഭ്യാസവും ചോയ്‌സ് അധിഷ്ഠിത ക്രെഡിറ്റ് സംവിധാനവുമാണ് പ്രസിഡന്‍സി സര്‍വകലാശാലയുടെ അക്കാദമിക പ്രോഗ്രാമുകളുടെ അടിത്തറ. 16,000ലധികം വിദ്യാര്‍ഥികളും രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ നിന്നെത്തിയ 550 ഓളം ഉയര്‍ന്ന നിലവാരമുള്ള അധ്യാപകരും വിഷയവിദഗ്ധരും അടങ്ങുന്നതാണ് പ്രസിഡന്‍സി സര്‍വകലാശാലയിലെ അക്കാദമിക ലോകം.
അക്കാദമിക ജ്ഞാനവും ഭരണ നൈപുണ്യവും വൈദഗ്ധ്യവും ഒത്തിണങ്ങിയ ഒരു പ്രഫഷണല്‍ ടീമാണ് സര്‍വകലാശാലയെ നയിക്കുന്നത്. കരിയര്‍ ജേര്‍ണിയില്‍ പങ്കെടുത്താല്‍ പ്രസിഡന്‍സി പ്രതിനിധികളുമായി നേരിട്ട് കണ്ടുമുട്ടാം.

Content Highlights :Do you want to study paramedical with a stipend? If so, there is an opportunity

dot image
To advertise here,contact us
dot image