തുടർ പഠനം ആശയകുഴപ്പത്തിലാണോ?; സംശയങ്ങൾ അകറ്റാം കരിയർ ക്ലിനിക്കിലൂടെ

ഹയർ സെക്കണ്ടറി വിഭാ​ഗം കരിയർ ​ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെല്ലാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്
തുടർ പഠനം ആശയകുഴപ്പത്തിലാണോ?; സംശയങ്ങൾ അകറ്റാം കരിയർ ക്ലിനിക്കിലൂടെ
Updated on

തിരുവനന്തപുരം: പ്ലസ് ‌ടുവിന് ശേഷം ഏത് മേഖല തിരഞ്ഞെടുക്കുമെന്നതിൽ വിദ്യാർത്ഥികൾ പലപ്പോഴും ആശയകുഴപ്പത്തിലാകാറുണ്ട്. അഭിരുചിക്കും ഇഷ്ടത്തിനും അനുസരിച്ചുളള ഉന്നത പഠന മേഖല തിരഞ്ഞെടുക്കുന്നതിന് സർക്കാർ സംഘ‌ടിപ്പിക്കുന്ന കരിയർ ക്ലിനിക്കുമായി ബന്ധപ്പെടാം. കരിയർ വിദ​ഗ്ധർ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകും.

മെയ് 26 ന് സംഘ‌ടിപ്പിക്കുന്ന കരിയർ ക്ലിനിക്കിലേക്ക് വിദ്യാർത്ഥികൾക്ക് സൂം വഴി പങ്കെടുക്കാം. വൈകീട്ട് ഏഴ് മണിക്ക് ആണ് കരിയർ ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. പ്ലസ് ടു സയൻസ് പഠിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് മെയ് 26 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുക. മെയ് 27 ന് വൈകുന്നേരം ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്കും മെയ് 28 ന് കൊമേഴ്സ് വിദ്യാർത്ഥികൾക്കും കരിയർ ക്ലിനിക്കിൽ പങ്കെടുക്കാം.

പൊതു വി​ദ്യാഭ്യാസ വകുപ്പിലെ ഹയർ സെക്കണ്ടറി വിഭാ​ഗം കരിയർ ​ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെല്ലാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സൂം പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നതിനുളള മീറ്റിങ് ഐഡി 8270 0743 878, പാസ് കോഡ് CGAC എന്നിവയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com