റെയിൽവെയിൽ 2008 അപ്രന്റിസ് ഒഴിവുകൾ; പ്രവേശനം മാർക്കിൻ്റെ അടിസ്ഥാനത്തിൽ

ഓ​ഗസ്റ്റ് രണ്ട് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
റെയിൽവെയിൽ 2008 അപ്രന്റിസ് ഒഴിവുകൾ; പ്രവേശനം മാർക്കിൻ്റെ അടിസ്ഥാനത്തിൽ
Updated on

ഡൽഹി: റെയിൽവെയിൽ 2008 അപ്രന്റിസുമാരുടെ ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. ​ഗൊരഖ്പൂർ ആസ്ഥാനമായ നോർത്ത് ഈസ്റ്റേൺ റെയിൽവെയിൽ 1104 അപ്രന്റിസുമാരുടെയും കർണാടകയിലെ ഹുബ്ബള്ളി ആസ്ഥാനമായ സൗത്ത് വെസ്റ്റേൺ റെയിൽവെയിൽ 904 അപ്രന്റിസുമാരുടെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓ​ഗസ്റ്റ് രണ്ട് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

50 ശതമാനം മാർക്കോടെയുള്ള പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ എന്നിവയാണ് അപേക്ഷിക്കാനുള്ള യോ​ഗ്യത. മാർക്കിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. 15- 24 വയസ്സാണ് പ്രായപരിധി. അർഹമായ വിഭാഗ​ങ്ങൾക്ക് പ്രായത്തിൽ ഇളവുണ്ടാകും.

അപേക്ഷാ ഫീസ് നൂറ് രൂപയാണ്. പട്ടികവിഭാ​ഗ, ഇഡബ്ല്യൂഎസ്, ഭിന്നശേഷി, വനിതാ അപേക്ഷകർക്ക് ഫീസില്ല.

ഒഴിവുകൾ റിപ്പോർട്ട് ചെയ്ത ട്രേഡുകൾ- ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ(ജനറൽ/ ഡീസൽ ലോക്കോ ഷെഡ്), കാർപെൻ്റർ, പെയിന്റർ, മെഷീനിസ്റ്റ്, ടേണർ, മെക്കാനിസ്റ്റ് ഡീസൽ, ട്രിമ്മർ, ആർ & എസി മെക്കാനിക്, പ്രോ​ഗ്രാമിം​ഗ് & സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഫിറ്റർ ( കാര്യേജ് & വാ​ഗൺ, ഡീസൽ ലോക്കോ ഷെഡ്), സ്റ്റെനോ​ഗ്രാഫർ

കൂടുതൽ വിവരങ്ങൾക്ക് https://ner.indianrailways.gov.in/, https://www.rrchubli.in/ എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com