'മോദിയായി അഭിനയിക്കും'; സംവിധാനം പാ രഞ്ജിത്തോ വെട്രിമാരനോ മാരി സെല്‍വരാജോ ചെയ്യണമെന്ന് സത്യരാജ്

ഇന്നത്തെ പരിപാടിയിലും കറുപ്പ് ഷര്‍ട്ടണിഞ്ഞാണ് സത്യരാജ് എത്തിയത്.
'മോദിയായി അഭിനയിക്കും'; സംവിധാനം പാ രഞ്ജിത്തോ വെട്രിമാരനോ മാരി സെല്‍വരാജോ ചെയ്യണമെന്ന് സത്യരാജ്
Updated on

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള സിനിമയില്‍ കേന്ദ്ര കഥാപാത്രമാവുന്നു എന്ന അഭ്യൂഹങ്ങളെ തള്ളി സത്യരാജ്. ചൊവ്വാഴ്ച 'മഴൈ പിടിക്കാത്ത മനിതന്‍' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് വേളയില്‍ സംസാരിക്കുകയായിരുന്നു സത്യരാജ്.

തന്റെ സുഹൃത്തായിരുന്ന പരേതനായ സംവിധായകന്‍ മണിവര്‍ണ്ണന്‍ സംവിധാനം ചെയ്തിരുന്നുവെങ്കില്‍ താന്‍ അഭിനയിച്ചേനെയെന്നും സത്യരാജ് പറഞ്ഞു. പെരിയാര്‍ ഇ വി രാമസ്വാമി നായ്കറുടെ ശക്തനായ അനുയായി ആയിരുന്നു മണിവണ്ണന്‍.

പെരിയാറിന്റെ കടുത്ത അനുയായി ആയ, പെരിയാര്‍ വാദികളുടെ അടയാളമായ കറുപ്പ് ഷര്‍ട്ട് ധരിക്കാന്‍ ഇഷ്ടപ്പെടുന്ന സത്യരാജ് മോദിയായി അഭിനയിക്കുമോ എന്ന ചോദ്യം അഭ്യൂഹങ്ങള്‍ വന്നതിന് ശേഷം ഉയര്‍ന്നിരുന്നു. ഇന്നത്തെ പരിപാടിയിലും കറുപ്പ് ഷര്‍ട്ടണിഞ്ഞാണ് സത്യരാജ് എത്തിയത്. പിന്നീടാണ് തന്റെ നിലപാട് സത്യരാജ് വ്യക്തമാക്കിയത്.

തന്നെ ആരും മോദിയാവാന്‍ സമീപിച്ചിട്ടില്ല. ഒരാള്‍ എങ്ങനെയാണോ അതേ പോലെ പകര്‍ത്തുന്ന സുഹൃത്ത് മണിവണ്ണന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നതെങ്കില്‍ ചിലപ്പോള്‍ അഭിനയിച്ചേനെ. ഒരു പ്രചരണ താല്‍പര്യവും ഇല്ലാതെ മോദിയുടെ ആത്മകഥയെടുക്കാന്‍ 'മഴൈ പിടിക്കാത്ത മനിതന്‍' സംവിധായകന്‍ വിജയ് മില്‍ട്ടന്‍ തയ്യാറാവുകയാണെങ്കില്‍ അഭിനയിക്കാമെന്ന് സത്യരാജ് ഹാസ്യരൂപേണ പറഞ്ഞു. ജാതി വിരുദ്ധ സംവിധായകരായ പാ രഞ്ജിത്ത്, വെട്രിമാരന്‍, മാരി സെല്‍വരാജ് എന്നിവര്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ മോദി ആത്മകഥ 'നന്നാവും'. എങ്കില്‍ താന്‍ മോദിയായി അഭിനയിക്കാമെന്നും സത്യരാജ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com